
നടൻ ജോജു ജോർജിനെതിരെ ശാന്തിവിള ദിനേശ് രംഗത്ത്. സെറ്റിൽ ആവശ്യത്തിന് തലവേദന തരുന്ന ഒരു നടനാണ് ജോജു ജോർജ് എന്നും വരവ് സിനിമയുടെ സെറ്റിൽ 16 മൊബൈൽ ഫോണുകളാണ് താരം എറിഞ്ഞുപൊട്ടിച്ചതെന്നും ശാന്തിവിള ദിനേശ് ആരോപിക്കുന്നു. ഫോണിൽ സംസാരിക്കുമ്പോൾ ദേഷ്യം വന്നാലും, സെറ്റിൽ ദേഷ്യം വന്നാലും ആദ്യം ആക്രമിക്കുന്നത് ഫോണിനെയാണെന്നും ജൂനിയർ ആർട്ടിസ്റ്റായി കരിയർ തടുങ്ങി ഇന്ന് സംവിധായകനും നിർമ്മാതാവുമൊക്കെയായ ജോജു വന്നവഴിമറക്കുന്നതിന്റെ സൂചനകളാണ് ഇതെല്ലാമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.
"ഈ കഴിഞ്ഞ ആഴ്ച രണ്ട് സിനിമകള്‍ വന്നു. ഒന്ന് ഐ, നോബഡി. പൃഥ്വിരാജ് നായകനായ സിനിമ. മറ്റൊന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത, ജോജു ജോര്‍ജ് നായകനായ വരവ്. ഇനി ചെലവ് വരാനുണ്ടെന്ന് തോന്നുന്നു. വരവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആദ്യ ദിവസം ഇനീഷ്യല്‍ കളക്ഷന്‍ പോലും നേടാന്‍ സാധിക്കാത്ത സിനിമയായി ഐ, നോബഡി. 26 കോടി രൂപ പൃഥ്വിരാജിന്റെ ശമ്പളമില്ലാതെ മാത്രം ചെലവായി. ഇഫോര്‍ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയും സാരഥിയുമാണ് ഈ 26 കോടിയും ചെലവാക്കിയത്. പൃഥ്വിരാജിന്റെ ശമ്പളം പങ്കാളിത്വത്തില്‍ മുടക്കി. 38 കോടിയായി ചെലവെന്ന് അര്‍ത്ഥം. ആകെ പറയാവുന്നകാര്യം ഈ ചിത്രത്തില്‍ നായിക പാര്‍വതി തിരുവോത്ത് ആണെന്നായിരുന്നു. മലയാള സിനിമയില്‍ ന്യായമായ ശമ്പളം ചോദിക്കുന്ന ഏക നായികയാണ് പാര്‍വതി എന്നാണ് ഒരാള്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ഒരു പരസ്യത്തില്‍ മോഡലായി പാര്‍വതി വേണമെന്ന് ക്ലയന്റ് ആഗ്രഹിച്ചു." ശാന്തിവിള ദിനേശ് പറയുന്നു.
"അയ്യോ അവര്‍ വലിയ ശമ്പളം ചോദിക്കും തലവേദനയാണെന്ന് സംഘാടകര്‍ പറഞ്ഞു. എന്നാലും പാര്‍വതി മതിയെന്ന് ക്ലയന്റ് പറഞ്ഞു. ഒടുവില്‍ അവരെ സമീപിച്ചപ്പോള്‍ അതിശയിച്ചുപോയി. മാന്യമായ പ്രതിഫലമേ പാര്‍വതി ചോദിച്ചുള്ളൂവത്രേ. വരവിലെ നായകന്‍ ജോജു ജോര്‍ജാണ്. അഭിനയത്തേക്കാള്‍ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്ന കലാകാരനാണത്രേ ജോജു ജോര്‍ജ് ഇപ്പോള്‍. വരവിന്റെ സെറ്റില്‍ മാത്രം 15-16 സെല്‍ഫോണ്‍ എറിഞ്ഞു പൊട്ടിച്ചുവെന്നാണ് ദൃക്‌സാക്ഷിയായ ഒരാള്‍ എന്നോട് പറഞ്ഞത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ദേഷ്യം വന്നാലും, സെറ്റില്‍ ദേഷ്യം വന്നാലും ഫോണിനെയാണ് ആദ്യം ആക്രമിക്കുക. അതിന് വായില്ലല്ലോ, തിരിച്ചടിക്കില്ലല്ലോ. സിനിമാക്കാരന്‍ ആയതിനാല്‍ ആരെങ്കിലുമൊക്കെ ഫ്രീ കൊടുത്ത ഫോണുകള്‍ വീട്ടില്‍ കാണുമായിരിക്കും. അഞ്ച് കോടി പ്രതിഫലമാണത്രേ ജോജു ജോര്‍ജ് ഇപ്പോള്‍ പ്രതിഫലമായി ചോദിക്കുന്നത്. ആലോചിച്ചു നോക്കൂ, ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും സംവിധായകനും നായകനും നിര്‍മാതാവുമൊക്കെയായ ജോജു വന്ന വഴി മറക്കുന്നതിന്റെ സൂചനയാണത്. അഞ്ചു കോടി രൂപയാണ് ശമ്പളമായി ചോദിക്കുന്നത്. പിന്നെ ആവശ്യത്തിന് തലവേദനയും തരും." ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ശാന്തിവിള ദിനേശിന്റെ ആരോപണങ്ങൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ