'ജഗമേ തന്തിര'ത്തിൽ ജോജുവിന്റെ എതിരാളിയാകാൻ ജയിംസ് കോസ്‌മോ

By Web TeamFirst Published Jun 9, 2021, 7:32 PM IST
Highlights

ട്രോയ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ജയിംസ് കോസ്മയ്‌ക്കൊപ്പം 
അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് ജോജു പറയുന്നു. 
 

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജഗമേ തന്തിരം. പ്രഖ്യാപന സമയം മുതൽ ചിത്രത്തിന്റെതായി പുറത്തുവരുന്ന വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസിനൊരുങ്ങുന്നത്. ധനുഷിനു പുറമെ ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശിവദാസ് എന്ന ഗ്യാങ്സ്റ്റര്‍ റോളിലാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ ആരാധകന്‍ കൂടിയായ ജോജു ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതീവ ആവേശത്തിലാണ്.

ഇതിനോടകം തന്നെ ചിത്രത്തിൽ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കഴിഞ്ഞത്. ചിത്രത്തിൽ ജോജുവിന്റെ ഏതിരാളിയുടെ വേഷത്തിൽ എത്തുന്നത് ഹോളിവുഡ് താരം ജെയിംസ് കോമോയാണ്. ട്രോയ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ജയിംസ് കോസ്മയ്‌ക്കൊപ്പം 
അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് ജോജു പറയുന്നു. 

''ഞാന്‍ ഒരു വലിയ കാര്‍ത്തിക് സുബ്ബരാജ് ആരാധകനാണ്. പിസ്സ കണ്ടതിനുശേഷം ഞാന്‍ കാര്‍ത്തിക് സുബ്ബരാജിനെ കാണാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് അവസരം ലഭിച്ചില്ല. ജഗമേ തന്തിരത്തിന്റെ എഡിറ്ററായ വിവേക് ഹര്‍ഷന്‍, ദിമല്‍ ഡെന്നിസ് എന്നിവരിലൂടെ അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. കാര്‍ത്തിക് എന്നോട് ഓഡിഷന് ആവശ്യപ്പെട്ടു, കാരണം ഇത് ഒരു വലിയ കഥാപാത്രമാണ്. അദ്ദേഹം എന്നോട് ഒരു രംഗം വിവരിക്കുകയും എന്നോട് അഭിനയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തമിഴിലെ ഡയലോഗുകള്‍ ഞാന്‍ പറഞ്ഞു. അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു''- ജോജു പറഞ്ഞു. 

ജയിംസ് കോസ്മോ ഈ സിനിമയിൽ എന്റെ എതിരാളി ആയാണ് എത്തുന്നത്. വ്യക്തിപരമായി കണ്ടതും പ്രവർത്തിച്ചതുമായ ആദ്യത്തെ ഹോളിവുഡ് നടനാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് ഒരു വലിയ അവസരമായിരുന്നുവെന്നും ജോജു പറയുന്നു. 

ജൂണ്‍ 18-നു നെറ്റ്ഫ്‌ളിക്‌സിലൂടെ ജഗമേ തന്തിരം റിലീസ് ചെയ്യും. ഗാങ്‍സ്റ്റര്‍ കഥാപാത്രമായാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധായകൻ.  ശ്രേയാസ് കൃഷ്‍ണ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വൈ നോട്ട് സ്റ്റുഡിയോയും റിലയൻസ് എന്റര്‍ടെയ്ൻമെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!