
ജോഷിയും ജോജു ജോര്‍ജും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകയുള്ളതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് 'ആന്റണി'. വണ്ണം കുറച്ച് കിടിലൻ ലുക്കിലാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് എത്തുന്നത് എന്നതും 'ആന്റണി'യുടെ ഒരു ആകര്‍ഷണമാണ്. 'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷി ജോജുവിനെ നായകനാക്കി ഒരുക്കുന്ന ആന്റണിയുടെ 75% ഷൂട്ടിംഗ് പൂർത്തിയായി. അടുത്ത ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കും.
ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് പ്രൊജക്റ്റായിരിക്കും 'ആന്റണി'. ജോഷിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ച 'പൊറിഞ്ചു മറിയം ജോസ്' സൂപ്പർ ഹിറ്റ് മാസ് ചിത്രം ആയിരുന്നു. അതിനേക്കാൾ ഒരുപടി മുന്നിലുള്ള മാസ് ചിത്രം ആണ് 'ആന്റണി' എന്നാണ് റിപ്പോര്‍ട്ട്. പോറിഞ്ചു മറിയം ജോസിൽ അഭിനയിച്ച താരങ്ങളായ നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, എന്നിവർക്ക് ഒപ്പം ആശാ ശരത്തും കല്യാണി പ്രിയദർശനും എത്തുന്നു എന്നതും ജോജു നായകനാകുന്ന ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്.
ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് നിര്‍മ്മാണം. രാജേഷ് വര്‍മയാണ് ചിത്രത്തിന്റെ രചന. സംഗീതം ജേക്ക്സ് ബിജോയ് ആണ്. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
ഹിറ്റ്‍മേക്കര്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ ആണ്. ഛായാഗ്രഹണം രണദിവെയാണ്. ജോജു ജോര്‍ജിന്റെ 'ആന്റണി' എന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യര്‍, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പിആർഒ ശബരി, മാർക്കറ്റിങ്ങ് പ്ലാനിങ്, ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ്.
Read More: 'പോള്‍ ബാര്‍ബറേ'ക്കാളും ഭീകരൻ, 'ഗഫൂര്‍ക്ക' ആര് എന്ന് വെളിപ്പെടുത്തി റിനോഷ്
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം