
ടോഡ് ഫിലിപ്‌സിൻ്റെ മ്യൂസിക്കൽ സൈക്കോളജിക്കൽ ത്രില്ലറായ ജോക്കർ: ഫോളി എ ഡ്യൂക്‌സിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 2019 ല്‍ ഇറങ്ങിയ ജോക്കര്‍ സിനിമയുടെ സീക്വലാണ് ഈ ചിത്രം. ജോക്വിൻ ഫീനിക്‌സിൻ്റെ ആർതർ ഫ്ലെക്ക് എന്ന ജോക്കര്‍ കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിലെ മുഖ്യ ആകര്‍ഷണം.
ട്രെയിലറിലെ ഒരു രംഗം ശ്രദ്ധേയമാണ് ജോക്വിൻ ഫീനിക്‌സിൻ്റെ ആർതർ ഫ്ലെക്ക് മുഖം നോക്കുന്ന ഗ്ലാസിലെ ചുവന്ന വരയിലേക്ക് മുഖം വച്ച് ജോക്കര്‍ രൂപത്തിലേക്ക് എത്തുന്നതാണ് സീന്‍. എന്നാല്‍ ഈ സീനൊക്കെ മുന്‍പേ കമല്‍ഹാസന്‍ പരീക്ഷിച്ചതാണെന്നാണ് സിനിമ പ്രേമികള്‍ പറയുന്നത്. ഇതേ സീന്‍ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത 2001 ലെ ആക്ഷൻ ത്രില്ലറായ ആളവന്താനില്‍ ഉണ്ട്.
ബുധനാഴ്ച ഐഎംഡിബി ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ആളവന്താനിലെയും ജോക്കർ: ഫോളി എ ഡ്യൂക്‌സിൻ്റെ ട്രെയിലറിലെയും ഷോട്ടുകളുടെ ഒരു മോണ്ടേജ് വീഡിയോ പങ്കിട്ടതാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ജോക്കർ 2 ട്രെയിലറിൽ നിന്നുള്ള അവസാന ബിറ്റ്, മറ്റൊന്ന് കമൽഹാസൻ കണ്ണാടിയിൽ സ്വയം നോക്കുന്ന ആളാവന്താനിലെ സീനുമാണ് ഈ റീലില്‍ ഉള്ളത്. രണ്ടും ഒരു പോലെ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
എന്തായാലും കമലിന്‍റെ ലോക സിനിമ നിലവാരമുള്ള പഴയ രംഗത്തെ വാനോളം പുകഴ്ത്തുന്നുണ്ട് ഈ റീലിന് അടിയില്‍ പ്രേക്ഷകര്‍.
ജോക്കറായും ഹാർലി ക്വിനായും ജോക്വിൻ ഫീനിക്സും ലേഡി ഗാഗയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയിലർ ചൊവ്വാഴ്ചയാണ് പുറത്ത് എത്തിയത്.
സംവിധായകന്‍ ടോഡ് ഫിലിപ്‌സ് നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു മ്യൂസിക്കല്‍ ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൊത്തത്തിലുള്ള ചിത്രത്തിന്‍റെ കഥാഗതിയും ഇത് വെളിപ്പെടുത്തുന്നുണ്ട്. ട്രെയിലർ അനുസരിച്ച്, മാനസിക ചികില്‍സ കേന്ദ്രത്തില്‍ വച്ചാണ് ജോക്കർ ആദ്യമായി ഹാർലി ക്വിനെ കാണുന്നത്.
അവരുടെ പ്രണയം മാനസിക ചികില്‍സ കേന്ദ്രത്തില്‍ വളരുന്നു. താമസിയാതെ അവിടുന്ന് രക്ഷപ്പെട്ട ഇരുവരും ഗോതം സിറ്റിയിൽ നാശം വിതയ്ക്കാൻ തയ്യാറെടുക്കുന്നു. ലേഡി ഗാഗയുടെ സ്റ്റേജ് പെര്‍ഫോമന്‍സും ട്രെയിലറില്‍ കാണാം. ഒക്ടോബർ 4 നായിരിക്കും ചിത്രം റിലീസ് ചെയ്യുക .
സുരേഷ് കൃഷ്ണ സംവിധാനം നിർവ്വഹിച്ച് 2001 നവംബര് മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു ആളവന്താൻ. ചിത്രത്തിന്‍റെ രചന കമല്‍ഹാസന്‍ ആയിരുന്നു. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. രവീണ ടണ്ടൻ, മനീഷ കൊയ്‌രാള, റിയാസ് ഖാൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം ചര്‍ച്ചയായി.
ബോളിവുഡില്‍ നിന്നടക്കം ആരെയും വിളിക്കാതെ വിവാഹം; കാരണം വെളിപ്പെടുത്തി തപ്‌സി പന്നു
'എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ', മകൻ ജനിച്ചതിനെക്കുറിച്ച് ആർ ജെ മാത്തുക്കുട്ടി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ