Asianet News MalayalamAsianet News Malayalam

ബോളിവുഡില്‍ നിന്നടക്കം ആരെയും വിളിക്കാതെ വിവാഹം; കാരണം വെളിപ്പെടുത്തി തപ്‌സി പന്നു

തൻ്റെ വ്യക്തിജീവിതം തന്‍റെതാണ് അത് പൊതുവായി എല്ലാവരെയും അറിയിക്കേണ്ട കാര്യമില്ലത്തതിനാല്‍ താന്‍ വിവാഹം ആരോടും പറഞ്ഞില്ല. 

Why Taapsee Pannu Kept Wedding To Mathias Boe Super Private not invite bollywood stars vvk
Author
First Published Apr 11, 2024, 5:05 PM IST | Last Updated Apr 11, 2024, 5:05 PM IST

മുംബൈ: തപ്‌സി പന്നുവും അവളുടെ ദീർഘകാല കാമുകൻ മത്യാസ് ബോയും മാർച്ച് 23 നാണ് ഉദയ്പൂരിൽ നടന്ന തീര്‍ത്തും സ്വകാര്യമായ ചടങ്ങിൽ വിവാഹിതരായത്. വിവാഹത്തിൽ ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങ് തീര്‍ത്തും സ്വകാര്യമായി നടന്നെങ്കിലും ആഘോഷങ്ങളിൽ നിന്നുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

തപ്‌സി പന്നുവിൻ്റെ സുഹൃത്തും സഹനടനുമായ അഭിലാഷ് തപ്ലിയാൽ പങ്കിട്ട സമീപകാല ഹോളി ഫോട്ടോകളിൽ തപ്സി വിവാഹ മോതിരം ധരിച്ചിട്ടുണ്ടെന്ന് അടക്കം കമന്‍റ് വന്നിരുന്നു. എന്നാല്‍ തപ്‌സിയും മത്യാസും തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഇതുവരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഔദ്യോഗിക അപ്‌ഡേറ്റുകളോ ചിത്രങ്ങളോ ഒന്നും പങ്കുവച്ചിട്ടില്ല. ഇപ്പോള്‍ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തില്‍ തപ്‌സി പന്നു തൻ്റെ വിവാഹത്തെക്കുറിച്ച് പറയുകയാണ്.

തൻ്റെ വ്യക്തിജീവിതം തന്‍റെതാണ് അത് പൊതുവായി എല്ലാവരെയും അറിയിക്കേണ്ട കാര്യമില്ലത്തതിനാല്‍ താന്‍ വിവാഹം ആരോടും പറഞ്ഞില്ല. വിവാഹം ഒരു സെലിബ്രിറ്റി സംഭവം ആക്കുവാന്‍ താന്‍ താല്‍പ്പര്യപ്പെട്ടില്ലെന്ന് തപ്സി തുറന്നു പറഞ്ഞു.ഒരു നടിയെന്ന നിലയില്‍ തന്‍റെ കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കൌതുകം കാണും അത് എനിക്കറിയാം. എന്നാല്‍ വിവാഹ ബന്ധം സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് തപ്‌സി പറഞ്ഞു.

“എൻ്റെ സ്വകാര്യ ജീവിതം സംഭവിക്കുന്ന ഒരോ കാര്യവും പൊതുസമൂഹത്തിന്‍റെ സൂക്ഷ്മപരിശോധനയ്ക്ക് വയ്ക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല" തപ്സി അഭിമുഖത്തില്‍ വ്യക്തമാക്കി. 

"അത് ഒരിക്കലും രഹസ്യമായി സൂക്ഷിക്കുക എന്നതല്ല ഉദ്ദേശം. ഇത് ഒരു പൊതു കാര്യമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. കാരണം അത് എങ്ങനെ പൊതു സമൂഹം എടുക്കും എന്നതില്‍ ഞാൻ ആശങ്കപ്പെടാൻ തുടങ്ങും. അതുകൊണ്ടാണ് ഒരു തരത്തിലും ഇതൊക്കെ പരസ്യമാക്കാന്‍ എനിക്ക് പദ്ധതികളൊന്നുമില്ല. ഞാനിപ്പോൾ മാനസികമായി അതിനായി തയ്യാറല്ല" 36കാരിയായ നടി പറഞ്ഞു.

'എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ', മകൻ ജനിച്ചതിനെക്കുറിച്ച് ആർ ജെ മാത്തുക്കുട്ടി

അപ്രതീക്ഷിതം, വിജയ് ചിത്രം ദ ഗോട്ട് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു;തീയതി കേട്ട് ഞെട്ടി ആരാധകര്‍
 

Latest Videos
Follow Us:
Download App:
  • android
  • ios