ജോമി കുര്യാക്കോസിന്റെ സംവിധാനത്തില്‍ 'മെയ്‍ഡ് ഇൻ കാരവാൻ' റിലീസിന്

Published : Mar 21, 2023, 07:34 PM IST
ജോമി കുര്യാക്കോസിന്റെ സംവിധാനത്തില്‍ 'മെയ്‍ഡ് ഇൻ കാരവാൻ' റിലീസിന്

Synopsis

ഇന്ദ്രൻസ്, മിഥുൻ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മെയ്‍ഡ് ഇൻ കാരവാൻ' റിലീസിന് തയ്യാറാകുന്നു. ക്ലീൻ യു സര്‍ട്ടിഫിക്കേറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ രചനയും. സൂപ്പർ ഹിറ്റ് സിനിമകളായ 'ഹൃദയം', 'ആനന്ദം' തുടങ്ങിയവയിലൂടെ ശ്രദ്ധയാകര്‍ഷിച്ച അന്നു ആന്റണി നായികയാകുന്ന മെയ്‍ഡ് ഇൻ കാരവാൻ ഏപ്രില്‍ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും.

പൂര്‍ണമായും ദുബായ്‍യില്‍ ചിത്രീകരിച്ച ചിത്രമാണ് 'മെയ്‍ഡ് ഇൻ കാരവാൻ'. ബി കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. വിഷ്‍ണു വേണുഗോപാലാണ് ചിത്രത്തിന്റെ എഡിറ്റര്‍.

ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികള്‍ ഇവരുടെ ജീവിതത്തിലേക്കു വന്നുചേരുകയും അവരെ ഇവര്‍ക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടല്‍ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രന്‍സ്, ജെ ആര്‍ പ്രിജില്‍, മിഥുന്‍ രമേഷ്, ആന്‍സണ്‍ പോള്‍, ഹഷിം കഡൗറ, അനിക ബോയ്ല്‍, എല്ല സെന്റ്‌സ്, നസാഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സിനിമ കഫേ പ്രൗഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്, എ വണ്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എന്‍ എം ബാദുഷ, മഞ്ജു ബാദുഷ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

സുധര്‍മന്‍ വള്ളിക്കുന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. പ്രൊജക്ട് ഡിസൈനർ പ്രിജിൻ ജയപ്രകാശ്. ആർട്ട് രാഹുൽ രഘുനാഥ് ആണ്. മേക്കപ്പ് നയന രാജ്, കോസ്റ്റ്യൂം സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ രജീഷ് കെ ആർ (സപ്‍ത), പിആർഒ പി ശിവപ്രസാദ് എന്നിവരുമാണ്.

Read More: 'ദളപതി വിജയ്‍യെ കുറിച്ച് ഒരു വാക്ക്', രശ്‍മികയുടെ പ്രതികരണം ഇങ്ങനെ

PREV
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്