Latest Videos

ജോഷിയുടെ സംവിധാനത്തിൽ 'കാട്ടാളൻ പൊറിഞ്ചു'വായി ജോജു വരുന്നു

By Web TeamFirst Published Mar 9, 2019, 1:51 PM IST
Highlights

കാട്ടാളൻ പൊറിഞ്ചു എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ ജോഷിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

പ്രേക്ഷക പ്രശംസ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുന്ന ജോസഫിന് ശേഷം ജോജു ജോർജ്ജിന്റെ പുതിയ ചിത്രം വരുന്നു. 'കാട്ടാളൻ പൊറിഞ്ചു' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ ജോഷിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജുവിനെ കൂടാതെ നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുവെന്ന് റിപ്പോർട്ടുണ്ട്. 

സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോസഫിലെ അഭിനയത്തിന് ജോജുവിനാണ് ലഭിച്ചത്. ഡേവിഡ് കാച്ചപ്പിള്ളിയുടെ നിർമ്മാണത്തിൽ അഭിലാഷ് എൻ ചന്ദ്രനാണ് കാട്ടാളൻ പൊറിഞ്ചുവിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോജു പ്രധാന കഥാപാത്രങ്ങളിലൊന്നായി എത്തുന്ന ജൂൺ എന്ന ചിത്രവും മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 

click me!