ജോഷി മാത്യു മാക്ട ചെയര്‍മാന്‍; ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അരൂക്കുറ്റി

Published : Jul 09, 2025, 05:25 PM IST
joshy mathew elected as chairman of macta

Synopsis

ട്രഷററായി സജിൻ ലാല്‍

കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ (മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്‍) പുതിയ ചെയർമാനായി സംവിധായകൻ ജോഷി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റിയും ട്രഷററായി സജിൻ ലാലുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാജീവ് ആലുങ്കൽ, പികെ ബാബുരാജ് എന്നിവർ വൈസ് ചെയർമാൻമാരായും എൻ എം ബാദുഷ, ഉത്പൽ വി നായനാർ, സോണി സായ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

ഷിബു ചക്രവർത്തി, എം പത്മകുമാർ, മധുപാൽ, ലാൽ ജോസ്, ജോസ് തോമസ്, സുന്ദർദാസ്, വേണു ബി നായർ, ബാബു പള്ളാശ്ശേരി, ഷാജി പട്ടിക്കര, എൽ ഭൂമിനാഥൻ, അപർണ്ണ രാജീവ്, ജിസ്സൺ പോൾ, എ എസ് ദിനേശ്, അഞ്ജു അഷ്റഫ് തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. എറണാകുളം "മാക്ട" ജോൺ പോൾ ഹാളിൽ വെച്ച് റിട്ടേണിംഗ് ഓഫീസർ അഡ്വ. ജയശങ്കറിന്റെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ