ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു; ഹിറ്റ് കോംബോയുടെ ടൈറ്റിൽ പ്രഖ്യാപനം നാളെ

Web Desk   | Asianet News
Published : Feb 14, 2021, 03:52 PM ISTUpdated : Feb 14, 2021, 03:57 PM IST
ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു; ഹിറ്റ് കോംബോയുടെ ടൈറ്റിൽ പ്രഖ്യാപനം നാളെ

Synopsis

ആനക്കാട്ടിൽ ചാക്കോച്ചി, നരിമാൻ, കുട്ടപ്പായി, ആന്‍റണി പുന്നക്കാടൻ, ജോസഫ് വടക്കൻ തുടങ്ങി നിരവധി തീപാറുന്ന വേഷങ്ങൾ സുരേഷ് ഗോപിക്ക് നൽകിയ സംവിധായകനാണ് ജോഷി. 

ഴ് വർഷങ്ങൾക്ക് ശേഷം നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും വീണ്ടും ഒരുമിക്കുന്നു. പുതിയ സിനിമയുടെ പ്രഖ്യാനം ഫെബ്രുവരി 15ന് രാവിലെ 11.05 ന് നടക്കും. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമെത്തുന്ന ജോഷി ചിത്രമായതിനാൽ തന്നെ ആരാധക‍ർ ഏറെ പ്രതീക്ഷയിലാണ്. 2014ൽ ഇറങ്ങിയ സലാം കാശ്മീർ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവർത്തിച്ചത്.

മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷിയുമായി വീണ്ടും ഒരുമിക്കുന്ന സന്തോഷം ഏറെയാണെന്നാണ് സുരേഷ് ഗോപി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്. താരത്തിന്റെ 252-ാം ചിത്രമായൊരുങ്ങുന്ന സിനിമയിൽ ആർ.ജെ ഷാൻ, ജേക്ക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി, ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ ടീമാണ് ജോഷിയോടൊപ്പമുള്ളത്. പൊറിഞ്ചു മറിയം ജോസിന് ക്യാമറ ചലിപ്പിച്ചതും അജയ് ഡേവിഡ് കാച്ചപ്പിള്ളിയായിരുന്നു.

Can't contain the excitement till 7! Happy to reunite with the master craftsman. Call for shots and frames by #Joshiy....

Posted by Suresh Gopi on Saturday, 13 February 2021

ആനക്കാട്ടിൽ ചാക്കോച്ചി, നരിമാൻ, കുട്ടപ്പായി, ആന്‍റണി പുന്നക്കാടൻ, ജോസഫ് വടക്കൻ തുടങ്ങി നിരവധി തീപാറുന്ന വേഷങ്ങൾ സുരേഷ് ഗോപിക്ക് നൽകിയ സംവിധായകനാണ് ജോഷി. ടോമിച്ചൻ മുളകുപാടത്തോടൊപ്പം ഒന്നിച്ച ഒറ്റക്കൊമ്പൻ, നിതിൻ രഞ്ജി പണിക്കരോടൊപ്പം ഒരുമിച്ച കാവൽ തുടങ്ങിയ സിനിമകളാണ് സുരേഷ് ഗോപിയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

30-ാം ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപന ദിവസം 11 ചിത്രങ്ങൾ
കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025