'തമിഴ്നാടിനെ പിന്നീട് രക്ഷിക്കാം, 500 കോടി മുടക്കിയവന്‍ തെരുവിൽ'; വിജയ്ക്ക് മാധ്യമപ്രവർത്തകന്റെ ഉപദേശം

Published : Apr 11, 2026, 09:47 AM IST
jana nayagan

Synopsis

ജനനായകൻ ചോർന്നത് വിജയിയുടെ അറിവോടെയാണെന്ന ആരോപണങ്ങളും ശക്തമാകുകയാണ്.

ലയാളികൾ അടക്കം തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് വിജയ് ചിത്രം ജനനായകൻ. എന്നാൽ ഏവരേയും നിരാശരാക്കിയായിരുന്നു സെൻസെൻ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ വിവാദങ്ങളുടേയും നിയമ പോരാട്ടങ്ങളുടേയും നാളുകൾ. ഇതിനിടെയാണ് വലിയ തിരിച്ചടി ജനനായകൻ ലഭിച്ചത്. ചിത്രം ഇന്റർനെറ്റിൽ ചോർന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പ്രധാന ഭാ​ഗങ്ങൾ അടക്കം വന്നു കഴിഞ്ഞു. ഇതിനെതിരെ നിർമാതാക്കൾ നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. സിനിമ ചോർന്നതിൽ തമിഴ് സിനിമയിൽ പ്രതിഷേധവും ശക്തമാകുകയാണ്.

തതവസരത്തിൽ വിജയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകനായ വലൈപേച്ചു ജെ ബിസ്മി. ജനനായകന്റെ നിർമാതാക്കൾക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അത് നികത്താൻ വിജയ് ബാധ്യസ്ഥനാണെന്നും ഇദ്ദേഹം പറയുന്നു. 500 കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി ചെലവാക്കിയിരിക്കുന്നതെന്നും ബിസ്മി കൂട്ടിച്ചേർത്തു.

"ജനനായകൻ ചോര്‍ന്നതില്‍ നിർമാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വാക്കുകള്‍ കൊണ്ട് അത് വിവരിക്കുക എന്നത് അല്പം കഷ്ടമാണ്. തെരുവിലാണ്. വിജയ് ചെയ്യേണ്ട ഒരു കാര്യമുണ്ട്. ജനനായകന്‍ ആണ് തന്‍റെ അവാസ ചിത്രമെന്ന പ്രസ്താവന തിരിച്ചെടുത്തിട്ട് കെവിഎന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി പുതിയൊരു സിനിമ ചെയ്യണം. കുറഞ്ഞ ശമ്പളം വാങ്ങിക്കണം. അതാണ് ന്യായം. ഇല്ലെങ്കില്‍ അന്യായെ ആയിപ്പോകും. തമിഴ്നാടിനെ രക്ഷിക്കുന്നത് പിന്നീടാകം. നിങ്ങളെ വിശ്വസിച്ച് 500 കോടി മുടക്കിയ നിര്‍മാതാവിനെ ആദ്യം രക്ഷിക്കൂ", എന്നാണ് വലൈപേച്ചു ജെ ബിസ്മി പറഞ്ഞത്.

അതേസമയം, ജനനായകൻ ചോർന്നത് വിജയിയുടെ അറിവോടെയാണെന്ന ആരോപണങ്ങളും ശക്തമാകുകയാണ്. ഇലക്ഷന് മുന്നോടിയായി സിനിമ റിലീസ് ചെയ്യുകയാണെങ്കിൽ അത് വിജയ്ക്ക് വോട്ടായി മാറുമായിരുന്നുവെന്നും അതാണ് റിലീസ് വൈകിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്. വേറെ വഴിയില്ലാതെ വിജയ് തന്നെ ചോർത്തുകയായിരുന്നുവെന്നാണ് ആരോപണം. സിനിമ ചോർന്നതിൽ വിജയിയോട് സഹതാപം ഉണ്ടാകുമെന്നും അത് വോട്ടായി മാറുമെന്നും ഒരു വിഭാ​ഗവും പറയുന്നുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഞാൻ കിച്ചുവുമായി സംസാരിച്ചിട്ടുണ്ട്', വെളിപ്പെടുത്തി രേണു സുധി
പ്രദീപ് രംഗനാഥന്റെ അടുത്ത 100 കോടി ചിത്രമാകുകമോ 'ലവ് ഇൻഷുറൻസ് കമ്പനി'?, ഓപ്പണിംഗില്‍ നേടിയത്