Joy Mathew : മാർക്സിസം ഒരു ഫിലോസഫിയാണ്, ജീവിത വീക്ഷണമാണത്: വിശദീകരണവുമായി ജോയ് മാത്യു

By Web TeamFirst Published Feb 7, 2022, 3:41 PM IST
Highlights

ജീവിച്ചിരിക്കുന്നവർ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാൻ പോലും മടിക്കാത്തവർ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ എന്നും നടൻ കുറിക്കുന്നു. 

ന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിനെതിരെ നടൻ ജോയ് മാത്യു (Joy Mathew). 'ഏതോ തിരുമണ്ടൻ സൃഷ്‌ടിച്ച ഒരു ചരക്ക്' എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു വിശദീകരണവുമായി രം​ഗത്തെത്തിയത്. ജീവിച്ചിരിക്കുന്നവർ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാൻ പോലും മടിക്കാത്തവർ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ എന്നും നടൻ കുറിക്കുന്നു. 

ജോയ് മാത്യുവിന്റെ വാക്കുകൾ

അടുത്ത ദിവസങ്ങളിൽ ഞാൻ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റർ കണ്ടു. മാർക്സിസത്തെക്കുറിച്ചു ഞാൻ പറഞ്ഞതായി ഏതോ തിരുമണ്ടൻ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല.മാർക്സിസം ഒരു ഫിലോസഫിയാണ്; ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തിൽ പാളിച്ചകൾ പറ്റാം. പക്ഷേ അതിനേക്കാൾ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവിൽ ഇതുവരെ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്നവർ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാൻ പോലും മടിക്കാത്തവർ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങൾക്ക് തോന്നിയത് പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് എന്റെ ചെലവിൽ വേണ്ട.

'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്' എന്ന ചിത്രമാണ് ജോയ് മാത്യുവിന്‍റേതായി റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. നവാഗതനായ ശരത്ത് ജി മോഹന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ധീരജ് ഡെന്നി നായകനാവുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ആദ്യ പ്രസാദ് ആണ്. ഇന്ദ്രന്‍സ്, ജോയ് മാത്യു, നന്ദു, വിജയകുമാര്‍, റോണി ഡേവിഡ് രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

click me!