
ഹൈദരാബാദ്: കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവര: പാര്‍ട്ട് 1ന്‍റെ റിലീസ് ദിവസം ജൂനിയർ എൻടിആറിന്‍റെ ഭീമന്‍ കട്ടൌട്ടിന് തീപിടിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൈദരാബാദിലെ ഒരു തിയേറ്ററിലാണ് വെള്ളിയാഴ്ച പുലർച്ചെ ഒരു അപകടത്തെ തുടർന്ന് തീപിടിത്തമുണ്ടായത്.
ഹൈദരാബാദിലെ ആർടിസി എക്‌സ് റോഡിലെ സുദർശൻ 35 എംഎം തിയേറ്ററില്‍ ആരാധകര്‍ ജൂനിയർ എൻടിആറിന്‍റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുകയും മാല ചാർത്തുകയും ചെയ്തിരുന്നു. ഇതുപോലുള്ള വലിയ റിലീസുകളിൽ തെലുങ്ക് സംസ്ഥാനങ്ങളിലെ പതിവ് രീതിയാണ് ഇത്. ഇതിനൊപ്പം പതിവ് പോലെ അവർ പടക്കം പൊട്ടിച്ചിരുന്നു. എന്നാൽ പൊട്ടിയ പടക്കത്തിന്‍റെ തീപ്പൊരിയില്‍ കട്ടൗട്ടിന് തീപിടിച്ച് തീപിടിച്ചതോടെ ആഘോഷങ്ങൾ അലങ്കോലമായി.
കട്ടൌട്ടില്‍ തീപടര്‍ന്നതോടെ ആരാധകര്‍ ചിതറിയോടി. പലരും അപകടത്തിന്‍റെ വീഡിയോ ഷൂട്ട് ചെയ്യാനും ചിത്രങ്ങള്‍ എടുക്കാനും ശ്രമിക്കുകയായിരുന്നു. ഒരു ടോളിവുഡ് പിആര്‍ഒ പങ്കിട്ട വീഡിയോയില്‍ ചില ആരാധകര്‍ ആഹ്ളാദത്തോടെ ശബ്ദം ഉണ്ടാക്കുന്നത് കാണാം.
സംഭവ സ്ഥലത്ത് നിന്ന് അത്യഹിതനൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്‌നിശമനസേനയും തദ്ദേശസ്ഥാപനങ്ങളും സ്ഥലത്തെത്തി തീയണച്ചു. അതേ സമയം ചില തെലുങ്ക് മാധ്യമങ്ങളില്‍ പടം കണ്ട് നിരാശരായ ആരാധകര്‍ മനഃപൂർവം തീയിട്ടതാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പൊലീസ് അടക്കം നിഷേധിച്ചുവെന്നാണ് വിവരം. അബദ്ധത്തിൽ പടക്കങ്ങൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
2018ലെ അരവിന്ദ സമേത വീര രാഘവയ്ക്ക് ശേഷം ആറ് വർഷത്തിനിടെ ജൂനിയർ എൻടിആറിന്‍റെ ആദ്യ സോളോ റിലീസാണ് ദേവര: പാര്‍ട്ട് 1. 2022-ൽ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണിനൊപ്പമാണ് ജൂനിയര്‍ എന്‍ടിആറിനെ ബിഗ് സ്ക്രീനില്‍ അവസാനമായി കണ്ടത്. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ദേവരയില്‍ ബോളിവുഡ് നടി ജാന്‍വി കപൂറാണ് നടിയായി എത്തിയത്.
ആലിയയുടെ ആക്ഷന്‍ അവതാരം: ജിഗ്രയുടെ പുതിയ ട്രെയിലർ
അനാദരവ് ആദരവാക്കി മാറ്റിയ ധീരനായ രാഷ്ട്രീയ നേതാവ്: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സെയ്ഫ് അലി ഖാന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ