Jr NTR : ‘ജനത ​ഗാരേജ്' സംവിധായകനൊപ്പം ജൂനിയര്‍ എന്‍ടിആര്‍; മോഹൻലാൽ ഉണ്ടാകുമോന്ന് ആരാധകർ

Web Desk   | Asianet News
Published : Feb 01, 2022, 12:34 PM ISTUpdated : Feb 01, 2022, 12:37 PM IST
Jr NTR : ‘ജനത ​ഗാരേജ്' സംവിധായകനൊപ്പം ജൂനിയര്‍ എന്‍ടിആര്‍; മോഹൻലാൽ ഉണ്ടാകുമോന്ന് ആരാധകർ

Synopsis

രാം ചരണും ജൂനിയർ എൻടിആറും ഒന്നിക്കുന്ന രാജമൗലി ചിത്രമാണ് ആർആർആർ. ​കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 25നാണ് റിലീസ്. 

തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച കൊരട്ടാല ശിവയ്‌ക്കൊപ്പം വീണ്ടും ജൂനിയർ എൻടിആർ( Jr NTR). മോഹന്‍ലാലിനൊപ്പം അഭിനയിച്ച ജനത ഗാരേജിനു ശേഷം കൊരട്ടാല ശിവയുമായി(Koratala Shiva) ചേര്‍ന്ന് ജൂനിയര്‍ എന്‍ ടി ആര്‍ സഹകരിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സിനിമയുടെ പൂജ ഫെബ്രുവരി ഏഴിന് നടക്കുമെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 

സംഗീത സംവിധായകനായി അനിരുദ്ധിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അലിയാ ഭട്ട് നായികയായേക്കുമെന്ന വിവരമുണ്ട്. അതേസമയം, ജനത ​ഗാരേജിലേത് പോലെ മോഹൻലാലും ചിത്രത്തിൽ ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മോഹന്‍ലാലിന് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിരുന്നു. ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നുമായിരുന്നു.

ചിരഞ്ജീവി, രാംചരണ്‍ തേജ എന്നിവരൊന്നിക്കുന്ന ആചാര്യയാണ് കൊറട്ടാല ശിവയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കൊവിഡ് വ്യാപനത്തേത്തുടര്‍ന്ന് ആചാര്യയുടെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.

അതേസമയം, രാം ചരണും ജൂനിയർ എൻടിആറും ഒന്നിക്കുന്ന രാജമൗലി ചിത്രമാണ് ആർആർആർ. ​കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 25നാണ് റിലീസ്. കൊവിഡ് വ്യാപനത്തെ തുടർന്ന് നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍