സഖാവ് പിണറായിക്കും നന്ദി പറഞ്ഞാണ് '2018' തുടങ്ങുന്നത്, ജാതി, മതം, പാർട്ടി വലിച്ചിടല്ലേ, വിട്ടുകളയെന്ന് ജൂഡ്

Published : May 10, 2023, 11:33 PM IST
സഖാവ് പിണറായിക്കും നന്ദി പറഞ്ഞാണ് '2018' തുടങ്ങുന്നത്, ജാതി, മതം, പാർട്ടി വലിച്ചിടല്ലേ, വിട്ടുകളയെന്ന് ജൂഡ്

Synopsis

സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ .  ഈ വിജയം നമ്മുടെ അല്ലെ ? ഇതിൽ ജാതി , മതം , പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട് , വേണ്ട അളിയാ , വിട്ടു കള'- ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

കൊച്ചി: 2018 ലെ പ്രളയം പശ്ചാത്തലമാക്കി താൻ സംവിധാനം ചെയ്ത സിനിമയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മോശക്കാരനാക്കി ചിത്രീകരിച്ചെന്ന വിമർശനത്തിന് മറുപടിയുമായി ജൂഡ് ആന്തണി ജോസഫ്. പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നതെന്ന് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. 

'പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നത് . സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ .  ഈ വിജയം നമ്മുടെ അല്ലെ ? ഇതിൽ ജാതി , മതം , പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട് , വേണ്ട അളിയാ , വിട്ടു കള'- ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി സര്‍ക്കാരിന്റെ സേവനങ്ങള്‍ ജൂഡ് ആന്തണി ചിത്രത്തില്‍ കാണിച്ചില്ലെന്ന് പാർട്ടി മുഖപത്രം ദേശാഭിമാനിയടക്കം വിമർശിച്ച് രംഗത്തെത്തിയരുന്നു. സിനിമ പുറത്തിറങ്ങി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് പ്രളയത്തില്‍ നാടിനെ ഒരുമിച്ച് കൊണ്ടുപോയ സർക്കാരിനെയും മുഖ്യമന്ത്രിയെയും സിനിമിയില്‍ കാണിച്ചില്ലെന്ന് വിമർശനമുയർന്നത്. ഇതിനിടെ  2018 സിനിമയില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കരുത്തുറ്റ കഥാപാത്രമായി കാണിക്കാതിരുന്നത് എന്ന ചോദ്യത്തിന് ഒരു ഓണ്‍ലൈന മാധ്യമത്തിന് ജൂഡ് നല്‍കിയ മറുപടിയും വിവാദമായി.

'ചിത്രത്തില്‍ മുഖ്യമന്ത്രിയായി ആദ്യം തീരുമാനിച്ചിരുന്നത് രഞ്ജി പണിക്കരെ ആയിരുന്നു എന്നാല്‍ പിന്നീട് ജനാര്‍ദ്ദനനെ കാസ്റ്റ് ചെയ്യുകയായിരുന്നു. രഞ്ജി പണിക്കരെ കണ്ടാല്‍ പ്രളയം വന്നാലും കുലുങ്ങില്ല എല്ലാവരെയും രക്ഷിക്കും എന്ന് പ്രേക്ഷകര്‍ക്ക് തോന്നും അതുകൊണ്ടാണ് ജാനര്‍ദ്ദനനെ കാസ്റ്റ് ചെയ്തത് എന്നാണ്  ജൂഡ് ആന്തണി പറഞ്ഞത്. ഇതിനെതിരെയും വലിയ വിമർശനമുയർന്നിരുന്നു. കേരള നോളജ് എക്കോണമി മിഷൻ ഡയറക്ടര്‍ ഡോ. പി. എസ് ശ്രീകലയടക്കം നിരവധി പ്രമുഖർ സംവിധായകനെതിരെ വിമർശനവുമായി രംഗത്ത് വന്നു. അർദ്ധസത്യത്തിന്റെ അവതരണം നുണപ്രചരണം പോലെ അപകടകരവും അപഹാസ്യവുമാണെന്ന് പി എസ് ശ്രീകല പറയുന്നു. ഇത്തരം ഒരു സിനിമയ്ക്ക് ആവശ്യമായ ഒരു ഗവേഷണവും നടത്താൻ സംവിധായകൻ തയാറായിട്ടില്ലെന്നും ശ്രീകല ആരോപിച്ചു.

Read More :  പ്രളയകാലത്ത് ടൊവിനോ ചെയ്ത പ്രവർത്തിയോടുള്ള കാവ്യ നീതി, 2018ന് അഭിനന്ദനങ്ങൾ; ബേസിൽ

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ