കേരളം ഒന്നടങ്കം പറയുന്നു ഇതാണ് 'റിയൽ കേരള സ്റ്റോറി'; '2018'ന് പ്രശംസാപ്രവാഹം

Published : May 05, 2023, 06:34 PM ISTUpdated : May 05, 2023, 06:58 PM IST
കേരളം ഒന്നടങ്കം പറയുന്നു ഇതാണ് 'റിയൽ കേരള സ്റ്റോറി'; '2018'ന് പ്രശംസാപ്രവാഹം

Synopsis

 #therealkeralastory എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍റിംഗ് ആകുകയാണ്. 

റെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ’. കേരളം കണ്ട മഹാപ്രളയം ബി​ഗ് സ്ക്രീനിൽ വീണ്ടും തെളിഞ്ഞപ്പോള്‍ ഓരോ പ്രേക്ഷകന്റെയും മനം പിടഞ്ഞു. കണ്ണുകളെ ഈറനണിയിച്ചു. മഹാപ്രളയത്തെ ചങ്കൂറ്റം കൊണ്ടും ഒത്തൊരുമ കൊണ്ടും മലയാളികൾ നേരിട്ട സംഭവം വെളളിത്തിരയിൽ എത്തിച്ച ജൂഡ് ആന്റണിക്കും കൂട്ടർക്കും കയ്യടിക്കുകയാണ് കേരളക്കര. 

ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെയാണ് 2018ഉം റിലീസ് ആയിരിക്കുന്നത്. അതുകൊണ്ട് തന്നെ  2018 ആണ് 'റിയൽ കേരള സ്റ്റോറി', ഒത്തൊരുമയുടെ മതസൗഹാർദ്ദത്തിന്റെ കേരളം   എന്നാണ് മലയാളികൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. 'The Kerala Story. ഒറിജിനൽ' എന്നാണ് ടൊവിനോ തോമസും സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'മലയാള സിനിമയെ ഷോർട്ട് ഫിലിം ഇൻഡസ്ട്രി എന്ന് പറഞ്ഞു പുച്ഛിച്ചവർക്ക് മുന്നിലേക്ക് ഇതാ ഞങ്ങളുടെ പുതിയ മലയാളം എന്നും പറഞ്ഞു ഏത് ഭാഷക്കാരനെയും കാണിക്കാവുന്ന പടം', എന്നാണ് ഒരാൾ കുറിക്കുന്നത്. ചിത്രം സാങ്കേതികമായി മികച്ചുനില്‍ക്കുന്നുവെന്നും മികച്ച ക്രാഫ്റ്റ് അനുഭവപ്പെടുത്തുന്നുവെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. 

തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജും ജൂഡ് ആന്റണിക്കും സംഘത്തിനും ആശംസകൾ അറിയിച്ചിട്ടുണ്ട്. എന്തായാലും സമീപകാലത്ത് ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പൂര്‍ണ്ണമായും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ഒരു സിനിമ വേറെ ഇല്ലെന്ന് നിസംശയം പറയാം. #therealkeralastory എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍റിംഗ് ആകുകയാണ്. 

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റേതാണ് സൗണ്ട് ഡിസൈൻ.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും 'കേരള സ്റ്റോറി' കാണണം, മുസ്ലിം വിരുദ്ധത എന്തുണ്ടെന്ന് പറയണം: പി സുധീർ

PREV
Read more Articles on
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ