മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും 'കേരള സ്റ്റോറി' കാണണം, മുസ്ലിം വിരുദ്ധത എന്തുണ്ടെന്ന് പറയണം: പി സുധീർ

Published : May 05, 2023, 05:09 PM ISTUpdated : May 05, 2023, 06:00 PM IST
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും 'കേരള സ്റ്റോറി' കാണണം, മുസ്ലിം വിരുദ്ധത എന്തുണ്ടെന്ന് പറയണം: പി സുധീർ

Synopsis

ദി കേരള സ്റ്റോറി കണ്ടതിന് ശേഷം ആയിരുന്നു പി സുധീറിന്റെ പ്രതികരണം.

തിരുവനന്തപുരം: റിലീസിന് മുൻപെ വിവാദങ്ങളിൽ അകപ്പെട്ട ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം. രാഷ്ട്രീയ- സാമൂഹിക രം​ഗത്തുന്ന നിരവധി പേർ ചിത്രത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. ഏറെ വിവാദങ്ങൾക്കിടെ ഇന്ന് ചിത്രം റിലീസ് ചെയ്യുകയും ചെയ്തു. ഒരു മതത്തെയും സിനിമ അധിക്ഷേപിച്ചിട്ടില്ലെന്ന് പറയുകയാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. 

ദി കേരള സ്റ്റോറി കണ്ടതിന് ശേഷം ആയിരുന്നു പി സുധീറിന്റെ പ്രതികരണം. ഭീകരവാദത്തിനെതിരെയായ സിനിമയാണ് കേരള സ്റ്റോറി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ സിനിമ കാണണം. മുസ്ലിം വിരുദ്ധമായി ചിത്രത്തിലുള്ളത് എന്താണെന്ന് അവർ വിശദീകരിക്കണമെന്നും പി സുധീർ പറഞ്ഞു. സർക്കാർ മുൻകൈയെടുത്ത് സിനിമ കേരളത്തിൽ മുഴുവൻ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സിനിമയുടെ പ്രചാരണം ഏറ്റെടുക്കണമെന്നും പി സുധീർ പറഞ്ഞു. 

കേരളത്തിൽ സംഭവിക്കുന്നതെന്ത് എന്ന് കൃത്യമായി പറയുന്ന സിനിമ: ജി സുരേഷ് കുമാർ

കേരള സ്റ്റോറി സിനിമാ പ്രദർശനത്തിന് വിലക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം തളളി. വിവാദപരാർമശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തിൽ പ്രദർശന വിലക്ക് വേണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. സിനിമ ഇസ്ലാം മതത്തിനെതിരെയല്ല. തീവ്രവാദ സംഘടനയായ ഐഎസിന്റെ പ്രവർത്തനങ്ങളെയാണ് ചിത്രത്തിൽ കാണിക്കുന്നതെന്നും കോടതി പരാമർശിച്ചു. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. ചിത്രത്തിന്‍റെ  ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലേയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്