
കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞഞ ജൂഡ് ആന്റണി ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി മുന്നേറുകയാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ഈ കൊച്ചു സിനിമ കണ്ടാൽ നിങ്ങളുടെ മനസ്സ് ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കുമെന്ന് പറയുകയാണ് ജൂഡ് ആന്റണി. ഫേസ്ബുക്കിലൂടെ ആയിരുന്നു ജൂഡിന്റെ പ്രതികരണം.
"ഉള്ളിൽ തൊട്ടു പറയുകയാ , നിങ്ങൾ ഒരു സഖാവോ കോൺഗ്രസ്കാരനോ ബിജെപിക്കാരനോ , മുസ്ലിം സഹോദരനോ സഹോദരിയോ ഹൈന്ദവ സഹോദരനോ സഹോദരിയോ ക്രിസ്ത്യൻ സഹോദരനോ സഹോദരിയോ ആയിരിക്കും . പക്ഷെ 2018 everyone is a hero എന്ന ഈ കുഞ്ഞു സിനിമ കണ്ടാൽ നിങ്ങളുടെ മനസ്സ് ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കും . എന്റെ ,നിങ്ങളുടെ സഹോദരന്റെ ഉറപ്പ്", എന്നാണ് ജൂഡ് ആന്റണി കുറിച്ചത്.
മെയ് 5ന് ആണ് 2018 റിലീസ് ചെയ്തത്. രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുന്നതിന് മുന്നെ 100 കോടി ക്ലബ്ബിലും സിനിമ ഇടം പിടിച്ചു. 'നിറഞ്ഞ കയ്യടികൾക്ക് , കെട്ടിപ്പിടുത്തങ്ങൾക്ക് , ഉമ്മകൾക്ക് കോടി നന്ദി. 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ്. ഇത് നമ്മൾ സാധാരണക്കാരുടെ വിജയം', എന്നാണ് ജൂഡ് ഇതിനോട് പ്രതികരിച്ചിരുന്നത്.
150ഉം പിന്നിട്ടു, 200 കോടിയിലേക്ക് 'ദി കേരള സ്റ്റേറി', കണക്കുകൾ ഇങ്ങനെ
ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് 2018ന്റെ നിർമാണം. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ