Jude Anthany : കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ ആക്ടര്‍; 'ബ്രോ ഡാഡി'ക്കൊപ്പം ജൂഡ് ആന്റണി

Web Desk   | Asianet News
Published : Jan 28, 2022, 09:32 AM ISTUpdated : Jan 28, 2022, 09:36 AM IST
Jude Anthany : കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ ആക്ടര്‍; 'ബ്രോ ഡാഡി'ക്കൊപ്പം ജൂഡ് ആന്റണി

Synopsis

ബ്രോ ഡാഡിയെ പ്രശംസിച്ച് കൊണ്ട് മറ്റൊരു പോസ്റ്റും ജൂഡ് ഷെയർ ചെയ്തിരുന്നു. 

മോഹൻലാലും(Mohanlal) പൃഥ്വിരാജും അച്ഛനും മകനുമായി എത്തിയ ബ്രോ ഡാഡി(Bro Daddy) എന്ന ചിത്രം വിജയകരമായി സ്ട്രീമിം​ഗ് തുടരുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. മികച്ചൊരു എന്റർടെയ്നർ ആണ് ചിത്രമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ ജൂഡ് ആന്റണി(Jude Anthany Joseph) പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് സംവിധായകൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

‘ബ്രോ ഡാഡിയുടെ കൂടെ… ഞാന്‍ എപ്പോഴും കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച സൂപ്പര്‍ ആക്ടര്‍. ഇത്രയും മികച്ച ഒരു മനുഷ്യന്‍, മികച്ച നടന്‍/സംവിധായകന്‍,’ എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്. ബ്രോ ഡാഡിയെ പ്രശംസിച്ച് കൊണ്ട് മറ്റൊരു പോസ്റ്റും ജൂഡ് ഷെയർ ചെയ്തിരുന്നു. 

"ബ്രോ ഡാഡി, മികച്ച ഒരു എന്‍റര്‍ടെയ്‍നര്‍ ആണ്. ചിത്രം ശരിക്കും ആസ്വദിച്ചു. ലാലേട്ടന്‍, രാജു, മീന ചേച്ചി, കനിഹ, ജഗദീഷേട്ടന്‍, കല്യാണി, മല്ലികാമ്മ, സൗബിന്‍, എല്ലാത്തിലുമുപരി ലാലു ചേട്ടന്‍ എല്ലാവരുടെയും മികച്ച പ്രകടനങ്ങളുമായിരുന്നു. ഈ വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രിയ രാജു", എന്നാണ് ജൂഡ് ആന്‍റണി കുറിച്ചിരുന്നത്.  പോസ്റ്റിന് നന്ദി അറിയിച്ച് കമന്‍റ് ബോക്സില്‍ പൃഥ്വിരാജും എത്തിയിരുന്നു.

അതേസമയം, ചിത്രത്തില്‍ എല്ലാവരും എടുത്തു പറയുന്ന പ്രകടനം ലാലു അലക്‌സിന്റേതാണ്. കുര്യനായി ലാലു അലക്‌സ് ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഒരു ഇടവേളക്ക് ശേഷം ലഭിച്ച മുഴുനീള കഥാപാത്രം ഗംഭീരമാക്കാന്‍ ലാലു അലക്‌സിന് സാധിച്ചുവെന്നും അഭിപ്രായമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍