
മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ജൂഡ് ആന്റണി ജോസഫ്. സഹ സംവിധായകനായി ചലച്ചിത്ര ജീവിതം ആരംഭിച്ച ജൂഡ് സംവിധായകന് പുറമെ നല്ലൊരു അഭിനേതാവാണെന്നും ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് ജൂഡ്, സ്വതന്ത്ര സംവിധായകനാകുന്നത്. ഈ ചിത്രം മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്താന്‍ ജൂഡിനെ സഹായിച്ചു. കേരളം കണ്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ 2018 ആണ് ജൂഡിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. പ്രേക്ഷക പ്രശംസ ലഭിച്ച് ചിത്രം മുന്നേറുമ്പോൾ മമ്മൂട്ടിയുടെ ബയോപിക്കിനെ കുറിച്ച് ജൂഡ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ബയോപിക്കിന് മമ്മൂട്ടി മാത്രം സമ്മതിക്കുന്നില്ലെന്നാണ് ജൂഡ് ആന്റണി പറയുന്നത്. പല പ്രാവശ്യം ചോദിച്ചിട്ടും മമ്മൂക്ക പറയുന്നത് വേണ്ടടാ എന്റെ ജീവിതം സിനിമയാക്കണ്ട എന്നാണെന്നും ജൂഡ് പറഞ്ഞു. ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
ജൂഡ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ
മമ്മൂക്കയുടെ ബയോപിക് എടുക്കാൻ അദ്ദേഹം സമ്മതിക്കുന്നില്ല. ബാക്കി എല്ലാവരും ഓക്കെയാണ്. വേണ്ടടാ എന്റെ ജീവിതം സിനിമ ആക്കണ്ട എന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴെങ്കിലും മനസ് മാറുകയാണെങ്കിൽ എനിക്ക് തന്നെ തരണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. മമ്മൂക്ക ആദ്യം സമ്മതിച്ചിരുന്നു. പിന്നെ ആരൊക്കെയോ മമ്മൂക്കയെ പേടിപ്പിച്ചു എന്ന് തോന്നുന്നു. സിനിമയാക്കുമോ ഇല്ലയോ എന്നതിനപ്പുറം മമ്മൂക്കയുടെ ജീവിതം ഭയങ്കര ഇന്‍സ്പയറിങ്ങാണ്. കാരണം, വൈക്കത്ത് ചെമ്പ് പോലൊരു സ്ഥലത്ത് ഒരു സാധാരണക്കാരന്‍ പയ്യന്‍, അവന്‍ ഒരു മാസികയില്‍ വന്ന അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന പരസ്യത്തിന് ഫോട്ടോ പോസ്റ്റ് ചെയ്യുക എന്നത് അന്നത്തെക്കാലത്ത്. ഒന്ന് ആലോചിച്ചു നോക്കൂ, എന്ത് പാഷനേറ്റായിരിക്കും ആ മനുഷ്യന്‍ എന്ന്. ആ പയ്യന്‍ പിന്നീട് മലയാള സിനിമയുടെ മെഗാസ്റ്റാറായി മാറിയ കഥയെന്ന് പറയുന്നത് ഉഗ്രന്‍ കഥയാണ് മമ്മൂക്ക യഥാർത്ഥത്തിൽ നമ്മൾ കാണുന്ന ആളേയല്ല. സിനിമാറ്റിക് സംഭവങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നത്. പഞ്ച പാവവും പച്ച മനുഷ്യനും ഉഗ്രൻ ക്രിയേറ്റീവ് മനുഷ്യനുമാണ് മമ്മൂക്ക. നിവിനെ വച്ചാണ് ആദ്യം ഞാൻ പ്ലാൻ ചെയ്തത്. നിവിനായത് കൊണ്ടാണോ വേണ്ടെന്ന് പറഞ്ഞത് ദുൽഖർ ആയാലും ഞാൻ റെഡി എന്ന് പറഞ്ഞിരുന്നു. വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ എന്നെങ്കിലും മമ്മൂക്ക സമ്മതിക്കും എന്നാണ് പ്രതീക്ഷ. മമ്മൂക്ക എന്നെങ്കിലും പച്ചക്കൊടി വീശും. അന്ന് ഞാൻ ആ സിനിമ ചെയ്യും.
കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യം : ഡോക്ടറുടെ കൊലപാതകത്തിൽ രാമസിംഹൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ