‌കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യം : ഡോക്ടറുടെ കൊലപാതകത്തിൽ രാമസിംഹൻ

Published : May 10, 2023, 03:45 PM ISTUpdated : May 10, 2023, 05:20 PM IST
‌കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യം : ഡോക്ടറുടെ കൊലപാതകത്തിൽ രാമസിംഹൻ

Synopsis

നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് രാമസിംഹന്‍. 

ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളക്കര. നിരവധി പേരാണ് അതിദാരുണ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ ലഹരി സ്വന്തം കുടുംബത്തെ മാത്രമല്ല അന്യരുടെയും കുടുംബത്തെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു എന്ന് പറയുകയാണ് സംവിധായകൻ രാമസിംഹൻ. 

നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞ രാമസിംഹൻ, ‌കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യമാണ് പറയുന്നു. മരണപ്പെട്ട ഡോക്ടർ സഹോദരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും സംവിധായകൻ കുറിച്ചു. 

രാമസിംഹന്റെ വാക്കുകൾ

ലഹരി സ്വന്തം കുടുംബത്തെ മാത്രമല്ല അന്യരുടെയും കുടുംബത്തെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു,Mr. പിണറായി വിജയൻ നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചു, ലഹരി ഒരു ഗ്രാം പോലും പിടിച്ചെടുത്താൽ മിനിമം 2 വർഷം കഠിന തടവിനുള്ള വകുപ്പുണ്ടാവണം,കച്ചവടക്കാർക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കണം.. ജാമ്യം ലഭിക്കരുത്...കേരളം ഇപ്പോൾ ദൈവത്തിന്റെ രാജ്യമല്ല, ചെകുത്താന്റെ രാജ്യമാണ്..ഓർമ്മയുണ്ടായാൽ നന്ദി..മരണപ്പെട്ട ഡോക്ടർ സഹോദരിക്ക് ആദരാഞ്ജലികൾ..

ഇന്ന് പുലർച്ചെ ആണ് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ആയ ഡോ. വന്ദന ദാസ്  കൊല്ലപ്പെട്ടത്. സ്വഭാവ ദൂഷ്യത്തിന് സസ്പെൻഷനിലുള്ള നെടുമ്പന യുപി സ്‌കൂൾ അധ്യാപകൻ കുടവട്ടൂർ എസ്. സന്ദീപ് ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ  ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടർന്ന് എല്ലാ ജില്ലകളിലും ഡോക്ടർമാർ പണിമുടക്കി. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നുണ്ട്. കോട്ടയം മുട്ടുചിറ സ്വദേശിനിയാണ്  വന്ദന ദാസ്. 

കൊല്ലപ്പെടുന്നതിന് മുമ്പ് സന്ദീപിനെ ചികിത്സിക്കുന്ന ഡോക്ടർ വന്ദന ദാസ്, നോവുണർത്തി ദൃശ്യങ്ങൾ

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ