Mullaperiyar Dam Issue |'എല്ലാവരും മരണമൊഴി എഴുതി കോടതിയിൽ സമർപ്പിക്കണം'; ജൂഡ് ആന്റണി

By Web TeamFirst Published Oct 25, 2021, 11:30 AM IST
Highlights

നേരത്തെ ഉണ്ണി മുകുന്ദനും പൃഥ്വിരാജും വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. 

മുല്ലപ്പെരിയാർ ഡാം(Mullaperiyar dam)  വിഷയത്തിൽ പ്രതികരണവുമായി സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്(antony response). ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണമെന്ന് ജൂഡ് കുറിക്കുന്നു. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ(social media) കൂടിയായിരുന്നു ജൂഡിന്റെ അഭിപ്രായപ്രകടനം. 

‘ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല’, ജൂഡ് പറയുന്നു.

നേരത്തെ ഉണ്ണി മുകുന്ദനും പൃഥ്വിരാജും വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. അതേസമയം, മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്പര്യ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്. തമിഴ്നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

Read Also; മുല്ലപ്പെരിയാർ 137 അടിയിൽ, പെരിയാർ തീരത്തുള്ളർക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം; കേസ് ഇന്ന് സുപ്രീംകോടതിയില്‍

click me!