
മോശമായ വ്യാജ പ്രചരണങ്ങള്‍ തനിക്കെതിരെ നടക്കുന്നതായി പരാതിപ്പെട്ട് നടി ജൂഹി രസ്‍തഗി. ഇതുസംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്‍റയ്‍ക്കും എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയതായി ജൂഹി സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി. വാസ്‍തവ വിരുദ്ധവും മോശമായ തരത്തിലുമുള്ള വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാകുമെന്നാണ് കരുതുന്നത്. അടുപ്പമുള്ളവര്‍ പറഞ്ഞപ്പോഴാണ് തനിക്ക് എതിരെയുള്ള പ്രചരണങ്ങള്‍ അറിഞ്ഞതെന്നും ജുഹി പറയുന്നു.
ജൂഹിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്‍തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ. ശ്രദ്ധയിൽപ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകൾ - ചൂണ്ടി കാട്ടി കേരള പൊലീസ് ഡയറക്ടർ ജനറൽ ലോക്നാഥ് ബെഹ്‍റ ഐപിഎസിനനും, എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. ഇവരുടെ നിർദ്ദേശപ്രകാരം സൈബർ സെൽ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ.
പൊലീസിന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്‍നേഹവും കരുതലും എപ്പോഴും ഒപ്പമുണ്ടാകണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ