ദുല്‍ഖറിന് സംഭവിച്ചത് എന്താണ്?, ആ ചിത്രത്തിനും കേരളത്തില്‍ അടിതെറ്റിയോ?, ലാഭമോ?, നഷ്‍ടമോ?

Published : Oct 09, 2024, 11:27 AM ISTUpdated : Oct 09, 2024, 12:17 PM IST
ദുല്‍ഖറിന് സംഭവിച്ചത് എന്താണ്?, ആ ചിത്രത്തിനും കേരളത്തില്‍ അടിതെറ്റിയോ?, ലാഭമോ?, നഷ്‍ടമോ?

Synopsis

ദുല്‍ഖറിന് ആ ചിത്രത്തിലൂടെ കേരളത്തില്‍ എത്ര നേടാനായി?.

കേരളത്തിലും ആരാധകരുള്ള ഒരു പ്രധാന താരമാണ് ജൂനിയര്‍ എൻടിആര്‍. ജൂനിയര്‍ എൻടിആര്‍ നായകനായി വന്ന ചിത്രങ്ങള്‍ കേരളത്തില്‍ ഹിറ്റായിട്ടുണ്ട്. എന്നാല്‍ നിലവില്‍ താരത്തിന് നിരാശയാണ്. ജൂനിയര്‍ എൻടിആറിന്റെ ദേവരയ്‍ക്ക് 2.27 കോടി മാത്രമാണ് കേരളത്തില്‍ നേടാനായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ വിതരണം ദുല്‍ഖറിനറെ വേഫെയറര്‍ ഫിലിംസ് ആണ്. സംവിധാനം കൊരടാല ശിവ നിര്‍വഹിച്ച ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. നിലവില്‍ ആകെ ആഗോളതലത്തില്‍ 466 കോടി നേടിയിട്ടുണ്ടെന്ന് ഔദ്യോഗികമായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ജൂനിയര്‍ എൻടിആര്‍ സോളോ നായകനായ ചിത്രങ്ങളിലെ എക്കാലത്തെയും വിജയമായി മാറുകയാണ് ദേവര.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ടായിരുന്നു. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകമെന്ന പ്രതീക്ഷ ശരിയായിരിക്കുകയാണ്.

Read More: മഞ്ജു വാര്യരുടെയും ഫഹദിന്റെയും സ്വാധീനം എത്രത്തോളം? വേട്ടയ്യൻ കേരളത്തിൽ നേടിയ തുക, കളക്ഷൻ നിർണായക സംഖ്യയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ