അമരൻ സ്വീകരിക്കാൻ കാരണം?, ആര്‍മിക്കാര്‍ തന്നെ അഭിന്ദിച്ചുവെന്നും ശിവകാര്‍ത്തികേയൻ

Published : Oct 09, 2024, 10:08 AM ISTUpdated : Oct 11, 2024, 03:06 PM IST
അമരൻ സ്വീകരിക്കാൻ കാരണം?, ആര്‍മിക്കാര്‍ തന്നെ അഭിന്ദിച്ചുവെന്നും ശിവകാര്‍ത്തികേയൻ

Synopsis

അമരൻ സ്വീകരിച്ചതിന്റെ കാരണം തുറന്നു പറഞ്ഞ് ശിവകാര്‍ത്തികേയൻ.

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അമരൻ. അമരൻ സ്വീകരിച്ചത് എന്തുകൊണ്ടാണ് എന്ന് പറയുകയാണ് നടൻ ശിവകാര്‍ത്തികേയൻ. യൂണിഫോമാണ് അമരനിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് പറയുന്നു ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയന്റെ അച്ഛൻ ഒരു പൊലീസ് ഓഫീസറായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

മുകുന്ദ് വരദരാജനായിട്ടാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയനുണ്ടാകുക. മുകുന്ദ് വരദരാജൻ ഇന്ത്യൻ ആര്‍മിയില്‍ ഓഫീസര്‍ ആയിരുന്നു. അശോക ചക്ര രാജ്യം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി നല്‍കിയിരുന്നു. ജമ്മു കശ്‍മിരീല്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് അദ്ദേഹം വീരമൃത്യു വരിച്ചത്.

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലാണ് തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറയുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറയുന്നു ശിവകാര്‍ത്തികേയൻ.

യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുക. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

Read More: മഞ്ജു വാര്യരുടെയും ഫഹദിന്റെയും സ്വാധീനം എത്രത്തോളം? വേട്ടയ്യൻ കേരളത്തിൽ നേടിയ തുക, കളക്ഷൻ നിർണായക സംഖ്യയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍