അച്ഛന്റെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ജൂനിയര്‍ ചീരു- വീഡിയോ

Published : Feb 19, 2021, 01:15 PM IST
അച്ഛന്റെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ജൂനിയര്‍ ചീരു- വീഡിയോ

Synopsis

ചിരഞ്‍ജീവി സര്‍ജയുടെ രാജമാര്‍ത്താണ്ഡ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. മേഘ്‍ന രാജിന്റ ഭര്‍ത്താവ് കൂടിയായ ചിരഞ്‍ജീവി സര്‍ജ ഇന്ന് മലയാളികളുടെയും പ്രിയപ്പെട്ട നടനാണ്. ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം മലയാളികളെയും അത്രമേല്‍ സങ്കടത്തിലാക്കിയിരുന്നു. ഇപോഴിതാ ചിരഞ്‍ജീവി സര്‍ജ നായകനാകുന്ന രാജമാര്‍ത്താണ്ഡ എന്ന സിനിമയുടെ ട്രെയിലര്‍ മകൻ ജൂനിയര്‍ ചീരു പുറത്തുവിട്ടിരിക്കുന്നു. മേഘ്‍ന രാജ് തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  കെ രാമനാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

അച്ഛന്റെ സിനിമയുടെ ട്രെയിലര്‍ മകൻ ലോഞ്ച് ചെയ്യുന്നുവെന്ന അപൂര്‍വതയ്‍ക്കാണ് എല്ലാവരും സാക്ഷ്യം വഹിച്ചിരിക്കുന്നത്. കെ രാമനാരായണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അര്‍ജുൻ ജന്യയാണ് സംഗീത സംവിധായകൻ. ചിരഞ്‍ജീവി സര്‍ജയെ ഇഷ്‍ടപ്പെടുന്നവര്‍ കാണാൻ ആഗ്രഹിക്കുന്ന രംഗങ്ങള്‍ ആണ് ട്രെയിലറിലുള്ളത്. മേഘ്‍ന രാജ് തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  ഭര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ സന്തോഷവതിയായി ചിരിച്ചുകൊണ്ട് ജീവിക്കുമെന്ന് മേഘ്‍ന രാജ് പറഞ്ഞിരുന്നു.

ചിരഞ്‍ജീവി സര്‍ജയ്‍ക്കും മേഘ്‍ന രാജിനും മകൻ പിറന്നത് സഹോദരൻ ധ്രുവ സര്‍ജയായിരുന്നു എല്ലാവരെയും അറിയിച്ചത്.

കുഞ്ഞാണ് ഇപോള്‍ മേഘ്‍ന രാജിന്റെ ജീവിതം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്