K S Chithra Padmabhushan | 'നരേന്ദ്രമോദിയെ നേരില്‍ കണ്ടതിൽ സന്തോഷം', പദ്‍മ പുരസ്കാരം ഏറ്റുവാങ്ങി കെ എസ് ചിത്ര

Published : Nov 09, 2021, 04:26 PM ISTUpdated : Nov 09, 2021, 06:27 PM IST
K S Chithra Padmabhushan | 'നരേന്ദ്രമോദിയെ നേരില്‍ കണ്ടതിൽ സന്തോഷം', പദ്‍മ പുരസ്കാരം ഏറ്റുവാങ്ങി കെ എസ് ചിത്ര

Synopsis

കൊവിഡ് കാലത്ത് വീട്ടിൽ കുറച്ച് നേരം പാടിയിരുന്നെങ്കിലും സ്റ്റേജിൽ നിന്ന് രണ്ടര മണിക്കൂർ പ്രോഗ്രാം ചെയ്യുക എന്നാൽ വേറെ തന്നെയാണ്.പഴയപോലെ തിരിച്ച് വരണം എന്നാണ് ആഗ്രഹമെന്നും ചിത്ര...

ദില്ലി: പദ്മഭൂഷൺ (Padma Bhushan) പുരസ്കാരം ലഭിച്തിചതിന്‍റെ സന്തോഷം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ച് ഗായിക കെഎസ് ചിത്ര (K S Chithra). ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ (Narendra Modi) കണ്ടതിൽ വലിയ സന്തോഷമുണ്ടെന്ന് ചിത്ര പറഞ്ഞു. പദ്മശ്രീ നേരത്തേ ലഭിച്ചിരുന്നു. എന്നാൽ പദ്മഭൂഷൺ ലഭിച്ചുവെന്ന് കേട്ടപ്പോൾ ആദ്യം ഷോക്കായിരുന്നു. പിന്നീട് സന്തോഷം തോന്നി. അച്ഛനും അമ്മയും മകളും ഒപ്പമില്ലാത്തതിന്റെ വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു. പദ്മശ്രീ പുരസ്കാരം വാങ്ങുമ്പോൾ മകൾ ഒപ്പമുണ്ടായിരുന്നുവെന്നും ചിത്ര ഓർത്തു. 

കുട്ടികളുടെ അവകാശങ്ങൾ, കൊവിഡ് കാലത്ത് കലാകാരന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയവ നിരന്തരമായി ഉന്നയിക്കുന്ന ചിത്ര ഉന്നതരുമായി ഈ വിഷയം പങ്കുവച്ചിട്ടുണ്ടെന്നും അതിന്റെ നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതായും അറിയിച്ചു. അതേസമയം താൻ പണ്ടത്തേതിനേക്കാൾ സഭാകമ്പമുള്ളയാളാണെന്നും എന്തെങ്കിലും സംസാരിക്കാൻ തീരുമാനിച്ച് വന്നാൽ പോലും സഭാകമ്പം കാരണം മറന്നുപോകുമെന്നും അവർ പറഞ്ഞു.

കൊവിഡ് കാലത്ത് ഓൺലൈൻ വഴി തന്റെ വിശേഷങ്ങളും പാട്ടുകളുമെല്ലാം ചിത്ര പങ്കുവച്ചിരുന്നു. എന്നാൽ പഴയതുപോലെ മുഴുനീള ഷോകൾ താൻ മിസ് ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. റെക്കോർഡിംഗും സ്റ്റേജ് ഷോയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സ്റ്റേജ് ഷോയ്ക്ക് കോൺഫിഡൻസും സ്റ്റാമിനയുമെല്ലാം വേണം. കൊവിഡ് കാലത്ത് വീട്ടിൽ കുറച്ച് നേരം പാടിയിരുന്നെങ്കിലും സ്റ്റേജിൽ നിന്ന് രണ്ടര മണിക്കൂർ പ്രോഗ്രാം ചെയ്യുക എന്നാൽ വേറെ തന്നെയാണ്. ചെന്നൈയിൽ വളരെ ലിമിറ്റഡായി ഒരു പ്രോഗ്രാം തുടങ്ങിയിരുന്നു. എന്നാൽ പൂർണ്ണമായി തൃപ്തിയാവുന്നില്ല. പഴയപോലെ തിരിച്ച് വരണം എന്ന് ആഗ്രഹമെന്നും ചിത്ര വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'