RRR Song|രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', കെ എസ് ഹരിശങ്കര്‍ പാടിയ പാട്ടിന്റെ പ്രമോ പുറത്തുവിട്ടു

Web Desk   | Asianet News
Published : Nov 09, 2021, 02:26 PM ISTUpdated : Nov 09, 2021, 02:36 PM IST
RRR Song|രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', കെ എസ് ഹരിശങ്കര്‍ പാടിയ പാട്ടിന്റെ പ്രമോ പുറത്തുവിട്ടു

Synopsis

രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടു.

രാജമൗലി (Rajamouli) സംവിധാനം ചെയ്യുന്ന ചിത്രം 'ആര്‍ആര്‍ആര്‍' (RRR) റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.  ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് കുറെ നീണ്ടുപോയിരിക്കുന്നു. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. മലയാളം ഭാഷയിലെ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മരഗതമണിയാണ് മലയാളം ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളം ഭാഷയിലെ ചിത്രത്തിലെ ഗാനരചന നിര്‍വഹിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്‍ണന്‍ ആണ്.

ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ക്കു പുറമേ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളാണ് രാജമൗലിയുടെ ആര്‍ആര്‍ആറില്‍ അഭിനയിപ്പിക്കുക. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍