
തിരുവനന്തപുരം: സിനിമാതാരം കൃഷ്ണ കുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിൻ്റെ പേരിൽ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യൽമീഡിയയിൽ ചിലർ വധ ഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലർ അദേഹത്തിനെതിരെ നിരന്തരം സൈബർ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിൻ്റെ വീടിനു നേരെ ഉണ്ടായ അക്രമത്തിൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരുമുണ്ടാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു കൃഷ്ണകുമാറിന്റെ വീട്ടിൽ സംഭവം നടന്നത്. ഉടൻ തന്നെ കൃഷ്ണകുമാർ പൊലീസിൽ അറിയിക്കുകയും വട്ടിയൂർക്കാവ് പൊലീസെത്തി യുവാവിനെ പിടികൂടുകയുമായിരുന്നു. മലപ്പുറം സ്വദേശി ഫസിൽ ഉൾ അക്ബറിനെയാണ് പൊലീസ് പിടികൂടിയത്. വീടിന്‍റെ ഗേറ്റ് ചാടിക്കടന്ന ഇയാൾ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി.
സിനിമാതാരം കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് ഒരു അക്രമി അതിക്രമിച്ചു കയറി അക്രമം നടത്താൻ ശ്രമിച്ച സംഭവം ഗൗരവതരമാണ്....
Posted by K Surendran on Monday, 4 January 2021
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ