
കൊച്ചി: റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന 'മഹാറാണി'യിലെ 'കാ കാ കാ' എന്ന ഗാനം പുറത്തിറങ്ങി. അൻവർ അലി വരികൾ ഒരുക്കിയ ഗാനത്തിന് ഗോവിന്ദ് വസന്താണ് സംഗീതം പകർന്നിരിക്കുന്നത്. കപീൽ കപിലനാണ് ഗാനം ആലപിച്ചത്. നവംബർ 24 മുതൽ ചിത്രം തീയറ്ററുകളിലെത്തും.
'ഇഷ്ക്', 'അടി' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് രതീഷ് രവി തിരക്കഥ രചിച്ച ഈ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് നിർമ്മിക്കുന്നത്. എൻ എം ബാദുഷയാണ് സഹനിർമ്മാതാവ്. എസ് ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ബാലു വർഗീസ്, ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, ഗോകുലൻ, കൈലാഷ്, അശ്വത് ലാൽ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയൻ, ഗൗരി ഗോപൻ, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, ഗാനരചന: രാജീവ് ആലുങ്കൽ, അൻവർ അലി, പശ്ചാത്തലസംഗീതം: ഗോപി സുന്ദർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സിൽക്കി സുജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ: ഹിരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ് പന്തായിൽ, ക്രിയേറ്റീവ് കൺട്രോളർ: ബൈജു ഭാർഗവൻ, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടർ: സജു പൊറ്റയിൽക്കട, കലാ സംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റിൽസ്: അജി മസ്കറ്റ്, ശബ്ദലേഖനം: എം.ആർ. രാജാകൃഷ്ണൻ, സംഘട്ടനം: മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം: ദിനേശ് മാസ്റ്റർ, പിആർഒ: ആതിരാ ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: സിനിമാ പ്രാന്തൻ.
38 ഭാഷകളിൽ 3 ഫോര്‍മാറ്റില്‍: സൂര്യയുടെ ‘കങ്കുവ’സംബന്ധിച്ച് വന്‍ അപ്ഡേറ്റ്.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ