
ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ ആദ്യ എവിക്ഷന്‍. ഫൈറ്റ് മാസ്റ്റര്‍ ആയ കാളിയാണ് പ്രേക്ഷകരുടെ വോട്ടിംഗിലൂടെയുള്ള ഈ സീസണിലെ ആദ്യ എവിക്ഷനില്‍ പുറത്തായത്. 9 പേരാണ് ഈ സീസണിലെ ആദ്യ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത്. ഗായത്രി സുരേഷിന്‍റെ സ്പോട്ട് എവിക്ഷന്‍ അടക്കം ആദ്യ വാരം നടന്ന പല കാര്യങ്ങളും വിശദമായി സംസാരിച്ചതിന് ശേഷം അവസാനമാണ് മോഹന്‍ലാല്‍ എവിക്ഷനിലേക്ക് കടന്നത്. ഗാര്‍ഡന്‍ ഏരിയയില്‍ ആയിരുന്നു ഇത്തവണത്തെ എവിക്ഷന്‍. ഒന്‍പത് പോഡിയങ്ങളില്‍ ഓരോരുത്തരുടെയും പേരുകള്‍ എഴുതിയിരുന്ന ബോക്സുകള്‍ വച്ചിരുന്നു. സമ്മാനപ്പൊതിയുടെ രീതിയില്‍ അവ പൊതിഞ്ഞിട്ടുമുണ്ടായിരുന്നു. ലിസ്റ്റില്‍ ഉള്ള ഓരോരുത്തരോടായി അവ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു മോഹന്‍ലാല്‍.
ആദ്യം പെട്ടി തുറക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് നോബിയോടാണ്. പെട്ടി തുറന്ന നോബിക്ക് സേവ്ഡ് എന്ന അറിയിപ്പ് ആണ് കാണാന്‍ കഴിഞ്ഞത്. പിന്നീട് ആസിഫിനോടും മോഹന്‍ലാല്‍ ഇതേ കാര്യം ആവശ്യപ്പെട്ടു. റിനി, ഷിജിന്‍, രാഹുല്‍ ഈശ്വര്‍, നേഹ, എല്‍ദോ എന്നീ ക്രമത്തിലും മോഹന്‍ലാല്‍ പെട്ടി തുറക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ എല്ലാവര്‍ക്കും സേവ്ഡ് എന്ന കുറിപ്പാണ് ലഭിച്ചത്. ഒടുവില്‍ കടല്‍ കൊമ്പനും കാളിയും മാത്രമാണ് ലിസ്റ്റില്‍ അവശേഷിച്ചത്. എന്ത് തോന്നുന്നുവെന്ന് ഇരുവരോടും ചോദിച്ചതിന് ശേഷം ആദ്യം കാളിയോടാണ് മോഹന്‍ലാല്‍ പെട്ടി തുറക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചത് പോലെയുള്ള കുറിപ്പ് തന്‍റെ പെട്ടിയില്‍ കാളിക്ക് കണ്ടെത്താന്‍ സാധിച്ചില്ല. തൊട്ടുപിന്നാലെ കടല്‍ കൊമ്പനോട് പെട്ടി തുറക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കടല്‍ കൊമ്പന്‍റെ പെട്ടിയില്‍ കുറിപ്പ് ഉണ്ടായിരുന്നു. അതില്‍ സേവ്ഡ് എന്നും എഴുതിയിരുന്നു. താന്‍ എവിക്റ്റ് ആയില്ല എന്ന വിവരം ഏറെ ആശ്വാസത്തോടെയാണ് കൊമ്പന്‍ സ്വീകരിച്ചത്. റിസല്‍ട്ട് അറിയുന്നതിന് മുന്‍പ് തന്നെ ഔട്ട് ആവുന്നപക്ഷം തനിക്ക് വിഷമം ഉണ്ടാവില്ലെന്ന് കാളി പറഞ്ഞിരുന്നു. തന്‍റെ മക്കളെ കാണാമല്ലോ എന്ന കാരണമാണ് ആ ആശ്വാസം പകരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. കാളിയുടെ കുറിപ്പ് തന്‍റെ കൈയില്‍ ഉണ്ടെന്ന് പിന്നാലെ മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹം അത് ഉയര്‍ത്തി കാണിക്കുകയും ചെയ്തു. എവിക്റ്റഡ് എന്ന് അതില്‍ എഴുതിയിരുന്നു. ഇന്ന് സേവ്ഡ് ആയവര്‍ ഇന്നേക്ക് മാത്രമാണ് സേവ്ഡ് ആയിരിക്കുന്നതെന്നും നാളെ അതിന്‍റെ ആനുകൂലം ഉണ്ടാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. ഞായര്‍ എപ്പിസോഡിലും ഇതേ നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് മറ്റൊരു എവിക്ഷന്‍ ഉണ്ടാവുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ