kaaval : തിയറ്റർ കീഴടക്കാൻ തമ്പാൻ നാളെ എത്തുന്നു; കാവലിന് 14 ജില്ലകളിലും സ്‌പെഷ്യല്‍ ഫാന്‍സ് ഷോ

Published : Nov 24, 2021, 09:22 AM IST
kaaval : തിയറ്റർ കീഴടക്കാൻ തമ്പാൻ നാളെ എത്തുന്നു; കാവലിന് 14 ജില്ലകളിലും സ്‌പെഷ്യല്‍ ഫാന്‍സ് ഷോ

Synopsis

ചിത്രത്തിന്‍റെ സ്‌പെഷ്യല്‍ ഫാന്‍സ് ഷോ രാവിലെ 7.30 മുതല്‍ ആരംഭിക്കും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി (suresh gopi)  ചിത്രം കാവൽ (kaaval)  നാളെ തിയറ്ററുകളിലെത്തും. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്‍റെ സ്‌പെഷ്യല്‍ ഫാന്‍സ് ഷോ രാവിലെ 7.30 മുതല്‍ ആരംഭിക്കും. 14 ജില്ലകളിലും ആരാധകർ ഫാന്‍സ് ഷോ  സംഘടിപ്പിക്കുന്നുണ്ട്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവൽ.

തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് 'കാവല്‍'. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ്  നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കരാണ്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല ഓള്‍ഡ് മങ്ക്സ്. ഓഡിയോഗ്രഫി രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ അരുൺ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ആക്ഷൻ സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

IFFKയുടെ ഓഡിയൻസ് പോൾ, ഇന്ന് മുതൽ വോട്ട് ചെയ്യാം| Day 7| IFFK 2025
'അധികം പേര്‍ അതിന് തയ്യാറാവില്ല'; മമ്മൂട്ടിയെയും 'കളങ്കാവലി'നെയും കുറിച്ച് ധ്രുവ് വിക്രം