കടത്തനാടൻ സിനിമാസിന്‍റെ 'കടകൻ' വരുന്നു, ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ഫസ്റ്റ് ലുക്ക്‌ പുറത്തിറക്കി

Published : Sep 18, 2023, 08:59 PM IST
കടത്തനാടൻ സിനിമാസിന്‍റെ 'കടകൻ' വരുന്നു, ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ഫസ്റ്റ് ലുക്ക്‌ പുറത്തിറക്കി

Synopsis

വാണിജ്യ ചിത്രങ്ങൾ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരിൽ ഒരാളും പി ജി വിദ്യാർത്ഥിയുമായ സംവിധായകൻ ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കടകനുണ്ട്

പ്രേക്ഷക മനസ്സുകൾ കീഴടക്കിയ സംവിധായക പ്രതിഭകളായ ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്ന് 'കടകൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി. യുവഹൃദയങ്ങളെ കീഴടക്കുന്ന ഒരു അടിഇടിപടം തന്നെയായിരിക്കും ഇതെന്നാണ് സൂചന. കടത്തനാടൻ സിനിമാസ് നിർമിക്കുന്ന ചിത്രം നവാഗതനായ സജിൽ മാമ്പാടാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. വാണിജ്യ ചിത്രങ്ങൾ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരിൽ ഒരാളും പി ജി വിദ്യാർത്ഥിയുമായ സംവിധായകൻ ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കടകനുണ്ട്.

ജോലി, പണം, പ്രണയം, എല്ലാം കൈവിട്ടുപോകുമ്പോൾ! ചിരിയുടെ മധുരം വിളമ്പാൻ 'തോൽവി എഫ് സി', അതീവ രസകരം ടീസർ

ഹക്കീം ഷാജഹാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, രഞ്ജിത്ത്, സോന ഒലിക്കൽ, മണികണ്ഠനാചാരി, ശരത് സഭ, ഫാഹിസ്‌ബിൻറിഫായ്, നിർമ്മൽ പാലാഴി, ബിബിൻ പെരുമ്പിള്ളി, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോധി, ശശികുമാർ. ഛായാഗ്രഹണം ജാസിൻ ജസീൽ. സംഗീതം ഗോപി സുന്ദർ. അജഗാജന്തരം, അങ്കമാലി ഡയറീസ് കടുവ എന്നീ ചിത്രങ്ങളുടെ എഡിറ്ററായ ഷമീർ മുഹമ്മദ് ആണ് കടകന്റെയും എഡിറ്റിങ് ചെയ്യുന്നത്.

സൗത്ത് ഇന്ത്യയിലെ മികച്ച 3 ഫൈറ്റ് മാസ്റ്റെഴ്സ് ആയ ഫോണിക്സ് പ്രഭു, പിസി സ്റ്റണ്ട്, തവസി രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഘട്ടനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിച്ചു, കോസ്റ്റ്യൂം റാഫി കണ്ണാടിപ്പറമ്പ. മേക്കപ്പ് സജി കാട്ടാക്കട, സൗണ്ട് ഡിസൈൻ പി സി വിഷ്ണു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സ്റ്റിൽസ്  എസ് ബി കെ ഷുഹൈബ്, പി ആർ ഓ മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻസ് കൃഷ്ണപ്രസാദ് കെ വി. ഹക്കീം ഷാജഹാന്റെ  കരിയറിലെ മികച്ച ഒരു വഴിതിരിവ് തന്നെയായിരിക്കും കടകൻ എന്നാണ് സൂചന. മികച്ച അടിയിടി പടങ്ങളുടെ വിഷ്വൽ ട്രീറ്റ്മെന്റ് ഒരുക്കിയവർ ഒന്നിക്കുന്ന ചിത്രം എന്ന രീതിയിൽ 'കടകൻ' ഏറെ പ്രതീക്ഷയും നൽകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും