ജയം രവിയുടെ നായികയായി നിത്യാ മേനൻ

Published : Nov 29, 2023, 06:33 PM IST
ജയം രവിയുടെ നായികയായി നിത്യാ മേനൻ

Synopsis

ജയം രവി നായകനായി വേഷമിടുന്ന ചിത്രം പ്രഖ്യാപിച്ചു.

ജയം രവി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കാതലിക്കാ നേരമില്ലൈ എന്ന പുതിയ ചിത്രത്തിലാണ് ജയം രവി നായകനാകുക. സംവിധാനം കിരുത്തിഗ ഉദനിധിയാണ്. നിത്യാ മേനോൻ നായികയായി എത്തുന്ന ചിത്രത്തില്‍ ലക്ഷ്‍മി രാമകൃഷ്‍ണനും പ്രധാന വേഷത്തിലുണ്ടാകും.

ലാലും വിനോദിനിയും വിനയ് റായ്‍യും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ഗായകൻ മനോയും വേറിട്ട കഥാപാത്രമാകുന്നു. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗാവമികാണ്. കോസ്റ്റ്യൂം ഡിസൈനര്‍ കവിത.

ജയം രവി നായകനാകുന്ന പുതിയ ചിത്രമായി സൈറണാണ് ഇനി റിലിസ് ചെയ്യാനാകുള്ളത്. കീര്‍ത്തി സുരേഷാണ് ജയം രവി ചിത്രത്തില്‍ സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ട്. അനുപമ പരമേശ്വരനും നായികായി എത്തുന്നു. സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. സെല്‍വകുമാര്‍ എസ്‍ കെയാണ് ഛായാഗ്രാഹണം.

ജയം രവി നായകനായി ഒടുവിലെത്തിയ ചിത്രം ഇരൈവൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജയം രവിയുടെ നായികയായി ഇരൈവനെന്ന ചിത്രത്തില്‍ നയൻതാരയാണ് വേഷിട്ടത്. ഇരൈവൻ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്.  ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. തിരക്കഥയും ഐ അഹമ്മദാണ്. നയൻതാര നായികയായി എത്തിയ പുതിയ ചിത്രമായ ഇരൈവനില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി, അശ്വിൻ കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകൻ പെരുമാള്‍, കുമാര്‍ നടരാജൻ, വിനോദ് കിഷൻ, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്‍ജന തിവാരി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.

Read More: രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന അനിമല്‍ ഒടിടിയില്‍ എവിടെ?, എപ്പോള്‍, അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍