
ചെന്നൈ: രവി മോഹൻ നിത്യ മേനോൻ എന്നിവര്‍ നായിക നായകന്മാരായി വന്ന ചിത്രമാണ് കാതലിക്കാ നേരമില്ലൈ. പൊങ്കല്‍ റിലീസായി എത്തിയ ചിത്രം എന്നാല്‍ ബോക്സോഫീസില്‍ നിരാശയാണ് നല്‍കിയത്. തന്‍റെ പേര് ജയം രവിയില്‍ നിന്നും മാറ്റിയ ശേഷം രവി മോഹന്‍റെ റിലീസായ ആദ്യചിത്രം ആയിരുന്നു കാതലിക്കാ നേരമില്ലൈ.
കാതലിക്കാ നേരമില്ലൈ ഇപ്പോള്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസ് ഡേറ്റ് നെറ്റ്ഫ്ലിക്സ് പരസ്യമാക്കിയത്. കാതിലിക്കാ നേരമില്ലയുടെ സംവിധാനം നിര്‍വഹിച്ചത് കൃതിക ഉദയനിധി ആണ്. തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്‍റെ ഭാര്യയാണ് കിരുത്തിഗ ഉദയനിധി. എ ആര്‍ റഹ്‍മാനാണ് സംഗീതം.
15 മുതല്‍ 20 കോടിവരെയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാല്‍ തീയറ്ററില്‍ വളരെ മോശം പ്രകടനമാണ് ചിത്രം നടത്തിയത്. 10 കോടിക്ക് അടുത്ത് മാത്രമാണ് ചിത്രം ബോക്സോഫീസില്‍ നിന്നും നേടിയത്. ഉദയനിധിയുടെ ഹോം പ്രൊഡക്ഷനായ റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട പോസ്റ്റര്‍ പ്രകാരം ഫെബ്രുവരി 11നാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ പോകുന്നത്.
"ഇന്നത്തെ റിലേഷൻഷിപ്പുകളുടെ ട്രെന്‍റ് വച്ചാണ് ഞാന്‍ ചിത്രം ചെയ്തിരിക്കുന്നത്. ഒരു സന്ദേശവും നല്‍കാനല്ല ചിത്രം. ഇത് ഒരു ലൈറ്റ് വാച്ച് ആയിരിക്കും. ഇത് യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കഥയാണ്. ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് വേണ്ടിയല്ല ഇത് നിർമ്മിച്ചത്. ഇത് പ്രേക്ഷകർക്ക് വേണ്ടിയുള്ള ഒന്നായിരിക്കും. ചിലർക്ക് ഇത് ഇഷ്ടപ്പെട്ടേക്കാം, ചിലർക്ക് ഇഷ്ടപ്പെടില്ല. പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ച ഒരു കഥയാണ് ഞാൻ നിർമ്മിച്ചിരിക്കുന്നത്" എന്നാണ് സംവിധായിക പ്രമോഷന്‍ സമയത്ത് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
പടം കണ്ട് അച്ഛന്‍ അമ്മയോട് മാപ്പ് ചോദിച്ചു: 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' ഹിന്ദി പതിപ്പ് നായിക സന്യ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ