'അസുഖം ഭേദമായി വീട്ടിലെത്തി', നന്ദി പറഞ്ഞ് സാന്ത്വനം ഫെയിം കൈലാസ് നാഥ്

Web Desk   | Asianet News
Published : May 27, 2021, 03:50 PM IST
'അസുഖം ഭേദമായി വീട്ടിലെത്തി', നന്ദി പറഞ്ഞ് സാന്ത്വനം ഫെയിം കൈലാസ് നാഥ്

Synopsis

ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതായി നടൻ കൈലാസ് നാഥ്.  

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടൻ കൈലാസ് നാഥ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. കൈലാസ് നാഥ് വീട്ടില്‍ തിരിച്ചെത്തിയ കാര്യം സുഹൃത്ത് സുരേഷ് കുമാര്‍ രവീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. . എറണാകുളം റിനൈ മെഡിസിറ്റിയില്‍ ആയിരുന്നു കൈലാസ് നാഥ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കൈലാസ് നാഥിന് എല്ലാവിധ സ്‍നേഹവും പിന്തുണയും അറിയിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറയുന്നതായി സുരേഷ് കുമാര്‍ രവീന്ദ്രകുമാര്‍ പറയുന്നു.

രവീന്ദ്രകുമാറിന്റെ കുറിപ്പ്

കൈലാസേട്ടന് (Kailas Nath) അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി. ആ ഒരു ചെറിയ ചലഞ്ചിൽ പങ്കെടുത്ത്, അദ്ദേഹത്തിന് എല്ലാവിധ സ്‍നേഹവും പിന്തുണയും അറിയിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറഞ്ഞ് അതിന്റെ വില കളയുന്നില്ല. ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് സ്‍നേഹം 😍🙏🙏🙏

കൈലാസേട്ടന്റെ വാക്കുകൾ :  'ഭഗവത് കൃപയാൽ അനുഗ്രഹീതമായ ദിനം. സുമനസ്സുകളുടെ എല്ലാം പ്രാർത്ഥനകളുടേയും അനുഗ്രഹങ്ങളുടേയും സപ്പോർട്ടിന്റേയും ഫലമായി , ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താൽ  സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു.  തുടർന്നും എല്ലാവരുടേയും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ. വാക്കുകൾക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു🙏🙏'

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്