ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തി, ഇനി കാജല്‍ അഗര്‍വാള്‍ ചിരഞ്‍ജീവി ചിത്രത്തില്‍ നായികയാകും!

By Web TeamFirst Published Dec 5, 2020, 9:53 PM IST
Highlights

ചിരഞ്‍ജീവിയുടെ നായികയായി അഭിനയിക്കാൻ കാജല്‍ അഗര്‍വാള്‍.

അടുത്തിടെയാണ് തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി വിവാഹിതയായ കാജല്‍ അഗര്‍വാള്‍ ഹണിമൂണ്‍ ആഘോഷം കഴിഞ്ഞ് മാലിദ്വീപില്‍ നിന്ന് തിരിച്ചെത്തിയിരുന്നു. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജല്‍ അഗര്‍വാള്‍ ആചാര്യ സിനിമയില്‍ രാജസ്ഥാനില്‍ വെച്ച് അഭിനയിക്കാൻ തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ചിരഞ്‍ജീവിയാണ് ആചാര്യയില്‍ നായകനായി എത്തുന്നത്. ആചാര്യയുടെ കുറെ ഭാഗങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.

ഒരു സാമൂഹ്യ സന്ദേശമുള്ള ചിത്രമാണ് ആചാര്യ. ലോക്ക് ഡൗണ്‍ കഴിഞ്ഞ് സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. എന്നാല്‍ ചിരഞ്‍ജീവി ചിത്രീകരണത്തിന് എത്തിയിരുന്നില്ല. ഉടൻ തന്നെ ചിരഞ്‍ജീവിയും ജോയിൻ ചെയ്യും. ചിരഞ്‍ജീവിക്ക് കൊവിഡ് ആണെന്ന് തെറ്റായ ഫലം വന്നിരുന്നു. കൊവിഡ് നെഗറ്റീവാണ് തനിക്ക് എന്ന് ചിരഞ്‍ജീവി തന്നെ വ്യക്തമാക്കിയിരുന്നു.

ആചാര്യയില്‍ വില്ലനായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്.

കൊരടാല ശിവയാണ് ആചാര്യ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

click me!