
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. 2007 ൽ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു കാജൽ അഗർവാൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മഗധീര, ആര്യ 2, ജനത ഗാരേജ്, കണ്ണപ്പ, മാട്രാൻ, തുപ്പാക്കി, ജില്ല, മാരി, മെർസൽ, സത്യഭാമ, ഇന്ത്യൻ 2 എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. ഇടക്ക നായികയായി തിളങ്ങി നിന്ന ശേഷം താരം വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.
ഇപ്പോഴിതാ ഒരു പോഡ്കാസ്റ്റിനിടെ കാമാജൽ അഗർവാൾ പറഞ്ഞ കാര്യമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തന്റെ മകന് കടയിൽ നിന്നും വാങ്ങിക്കുന്ന പാക്കറ്റ് പാൽ നൽകാറില്ലെന്നാണ് കാജൽ പറയുന്നത്. ഇത്തരത്തിൽ പല സാധങ്ങളുടെയും ഉപയോഗം താൻ നിർത്തിയിട്ടുണ്ടെന്നും വീട്ടിലുണ്ടാക്കുന്ന പനീറും തൈരും ആണ് തങ്ങൾ കഴിക്കുന്നതെന്നും കാജൽ കൂട്ടിച്ചേർത്തു. മാതൃത്വം തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ വലുതാണെന്നും അത് വലിയ ആത്മസംതൃപ്തി നൽകുന്നുണ്ടെന്നും കാജൽ അഗർവാൾ കൂട്ടിച്ചേർത്തു.
"ഞാൻ പല സാധനങ്ങളും ഉപയോഗിക്കുന്നത് നിർത്തിയിട്ടുണ്ട്. വീട്ടിൽ പാൽ ഉല്പന്നങ്ങളുടെ ഉപയോഗം ഞാൻ ഒഴിവാക്കി. വീട്ടിലുണ്ടാക്കുന്ന പനീറും തൈരും ഞങ്ങൾ കഴിക്കാറുണ്ട്. എന്നാൽ കുട്ടിയെക്കൊണ്ട് പാൽ കുടിപ്പിക്കാറില്ല. അവന് ഒരു വയസ്സുള്ളപ്പോൾ തന്നെ ഞാൻ അത് നിർത്തിയിരുന്നു." കാജൽ അഗർവാൾ പറയുന്നു.
അതേസമയം നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ ആണ് കാജലിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ വർഷം ദീപാവലിക്ക് ചിത്രത്തിൻറെ ആദ്യ ഭാഗമെത്തുമെന്നാണ് റിപ്പോർട്ടുകൾ. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും വേഷമിടുന്ന ചിത്രത്തിൽ രാവണനായി എത്തുന്നത് യഷ് ആണ്. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മർ, എ.ആർ റഹ്മാൻ എന്നിവർ സംഗീതമൊരുക്കുന്നത് ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് രാമായണ എത്തുന്നത്. ചിത്രത്തിൽ മണ്ഡോദരി എന്ന കഥാപാത്രമായാണ് കാജൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ