Salam Venky : രേവതിയുടെ സംവിധാനത്തില്‍ 'സലാം വെങ്കി', കജോള്‍ ചിത്രം തുടങ്ങി

Web Desk   | Asianet News
Published : Feb 11, 2022, 12:47 PM IST
Salam Venky : രേവതിയുടെ സംവിധാനത്തില്‍ 'സലാം വെങ്കി', കജോള്‍ ചിത്രം തുടങ്ങി

Synopsis

രേവതി സംവിധാനം ചെയ്യുന്ന 'സലാം വെങ്കി'ക്ക് തുടക്കമായി.

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായ രേവതി വീണ്ടും സംവിധായികയാകുകയാണ്. 'സലാം വെങ്കി' (Salam Venky) എന്ന ചിത്രമാണ് രേവതി സംവിധാനം ചെയ്യുന്നത്. രേവതിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കജോള്‍ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമായതാണ് പുതിയ റിപ്പോര്‍ട്ട്.

'സുജാത' എന്ന കഥാപാത്രമായിട്ടാണ് കജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് 'സുജാത' എന്ന കഥാപാത്രം. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് നിര്‍മാണം. ബിലീവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസ് എന്നിവയാണ് ബാനര്‍. സലാം വെങ്കി ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'ദി ലാസ്റ്റ് ഹുറാ' എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്.

പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് രേവതി വീണ്ടും സംവിധായികയാകുന്നത്. 'മിത്ര് മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്‍തത്. ദേശീയ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു. 'മിത്ര് മൈ ഫ്രണ്ട്' ഇംഗ്ലീഷിലും 'ഫിര്‍ മിലേംഗ' ഹിന്ദിയിലും ഫീച്ചര്‍ സിനിമയായി സംവിധാനം ചെയ്‍ത രേവതി 'കേരള കഫേ' (മലയാളം), 'മുംബൈ കട്ടിംഗ്' (ഹിന്ദി) എന്നീ ആന്തോളജികളിലും ഭാഗമായി.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി