
തമിഴകത്തിന്റെ എക്കാലത്തെയും ഹിറ്റ് കോമ്പോകളിൽ ഒന്നാണ് പ്രഭുദേവയുടെയും(Prabhu Deva) വടിവേലുവിന്റേയും(Vadivelu). ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ഭാഷാഭേദമെന്യെ എല്ലാവർക്കും പ്രിയങ്കരമാണ്. ഇപ്പോഴിതാ പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വടിവേലു അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
'നായ് ശേഖര്‍ റിട്ടേണ്‍സ്'(Naai Sekar Returns) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം സുരാജ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ഒരുക്കുന്ന ഗാനങ്ങളിലൊന്ന് വടിവേലു ആലപിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രഭുദേവ തന്നെയാണ് ഈ ഗാനത്തിന്റെ കൊറിയോഗ്രാഫി. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
കഴിഞ്ഞ വർഷം ജൂലൈയിലാണ് താൻ വീണ്ടും സിനിമയിൽ സജീവമാകുന്നുവെന്ന് വടിവേലു അറിയിച്ചത്. അണ്ണാഡിഎംകെയുമായുള്ള ഭിന്നതയെ തുടര്‍ന്ന് സിനിമാ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വടിവേലു. അതേസമയം, പ്രഭുദേവവീണ്ടും മലയാള സിനിമയില്‍ കൊറിയോഗ്രാഫി ചെയ്യുകയാണ്. മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയിലാണ് പ്രഭുദേവ കൊറിയോഗ്രഫി ചെയ്യുന്നത്. യുഎഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനത്തിനാണ് പ്രഭുദേവ ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ