Kajol Covid positive : 'കൊവിഡ് പോസിറ്റീവ്'; വിവരം പങ്കുവച്ച് കജോള്‍

Published : Jan 30, 2022, 12:59 PM IST
Kajol Covid positive : 'കൊവിഡ് പോസിറ്റീവ്'; വിവരം പങ്കുവച്ച് കജോള്‍

Synopsis

ബോളിവുഡിലെ നിരവധി താരങ്ങള്‍ നേരത്തെ കൊവിഡ് പോസിറ്റീവ് ആയിരുന്നു

ബോളിവുഡ് താരം കജോള്‍ (Kajol) കൊവിഡ് പോസിറ്റീവ് (Covid positive). സോഷ്യല്‍ മീഡിയയിലൂടെ കജോള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകള്‍ നൈസയുടെ ചിത്രമാണ് കുറിപ്പിനൊപ്പം കജോള്‍ പങ്കുവച്ചത്. പനി കൊണ്ട് ചുവന്നിരിക്കുന്ന തന്‍റെ മൂക്ക് ആരും കാണേണ്ട എന്നതുകൊണ്ടാണ് മകളുടെ ചിത്രം ഒപ്പം ചേര്‍ക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മധുരമുള്ള ചിരിയാണ് അതെന്നും കജോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രിയങ്ക ചോപ്രയടക്കം നിരവധി സഹപ്രവര്‍ത്തകരും ആരാധകരുമാണ് കജോളിന് വേഗത്തിലുള്ള രോഗസൗഖ്യം ആശംസിച്ച് കമന്‍റ് ബോക്സില്‍ എത്തിയിട്ടുള്ളത്. 

നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെട്ട തൃഭംഗയാണ് കജോളിന്‍റേതായി പുറത്തെത്തിയ അവസാന ചിത്രം. കജോളിന്‍റെ ഡിജിറ്റല്‍ ഡെബ്യൂ ആയിരുന്നു ഇത്. രേണുക ഷഹാനെ സംവിധാനം ചെയ്‍ത ഫാമിലി ഡ്രാമ ചിത്രത്തില്‍ അനുരാധ ആപ്‍തെ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് കജോള്‍ അവതരിപ്പിച്ചത്. 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രേവതി സംവിധാനം ചെയ്യുന്ന ദ് ലാസ്റ്റ് ഹുറാ ആണ് കജോളിന്‍റെ വരാനിരിക്കുന്ന ചിത്രം. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള ചിത്രം സുജാത എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ജീവിത പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന സുജാതയെയാണ് കജോള്‍ അവതരിപ്പിക്കുന്നത്. സമീര്‍ അറോറയാണ് ഈ ചിത്രത്തിന്‍റെ രചന.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

IFFKയുടെ ഓഡിയൻസ് പോൾ, ഇന്ന് മുതൽ വോട്ട് ചെയ്യാം| Day 7| IFFK 2025
'അധികം പേര്‍ അതിന് തയ്യാറാവില്ല'; മമ്മൂട്ടിയെയും 'കളങ്കാവലി'നെയും കുറിച്ച് ധ്രുവ് വിക്രം