കലാഭവൻ നവാസിന്റെ മകൾ നഹറിൻ സിനിമയിലേക്ക്, ആദ്യ ചിത്രം ജനുവരി എട്ടിന് എത്തും

Web Desk   | Asianet News
Published : Jan 02, 2021, 12:16 PM IST
കലാഭവൻ നവാസിന്റെ മകൾ നഹറിൻ സിനിമയിലേക്ക്, ആദ്യ ചിത്രം ജനുവരി എട്ടിന് എത്തും

Synopsis

നടി ദുർഗകൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിനേശ് നീലകണ്ഠനാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. 

ടൻ കലാഭവൻ നവാസിന്റേയും നടി രഹ്നയുടേയും മകൾ നഹറിൻ നവാസ് അഭിനയരം​ഗത്തേക്ക്. ജയ് ജിഥിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന 'കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ' എന്ന ചിത്രത്തിലൂടെയാണ് നഹറിന്റെ അരങ്ങേറ്റം. നവാസ് തന്നെയാണ് മകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

അനാഥാലയത്തിൽ താമസിക്കുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ' എന്നാണ് വിവരം. നസീമ എന്ന കഥാപാത്രത്തെയാണ് നഹറിന്‍ അവതരിപ്പിക്കുന്നത്. പ്രൈം റീൽസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനുവരി 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നടി ദുർഗകൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിനേശ് നീലകണ്ഠനാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ