വീണ്ടും കാക്കി അണിഞ്ഞ് കലാഭവന്‍ ഷാജോൺ; ഒപ്പം മിയയും; 'പ്രൈസ് ഓഫ് പൊലീസ്' ഫസ്റ്റ് ലുക്ക്

Published : Jan 15, 2023, 07:48 AM IST
വീണ്ടും കാക്കി അണിഞ്ഞ് കലാഭവന്‍ ഷാജോൺ; ഒപ്പം മിയയും; 'പ്രൈസ് ഓഫ് പൊലീസ്' ഫസ്റ്റ് ലുക്ക്

Synopsis

ഉണ്ണിമാധവ് സംവിധാനം ചെയ്യുന്ന ചിത്രം. 

മിയ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം 'പ്രൈസ് ഓഫ് പൊലീസിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ എത്തുന്നത്. ഉണ്ണിമാധവ് സംവിധാനം ചെയ്യുന്ന ചിത്രം എബിഎസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരന്‍, സബിത ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ്  നിര്‍മ്മിക്കുന്നത്. 

രാഹുല്‍ കല്യാണ്‍ ആണ് രചന നിര്‍വ്വഹിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, മിയ എന്നിവര്‍ക്ക് പുറമെ രാഹുല്‍ മാധവ് , റിയാസ് ഖാന്‍ , തലൈവാസല്‍ വിജയ്, സ്വാസിക, മറീന മൈക്കിള്‍ , കോട്ടയം രമേഷ്, മൃണ്‍മയി, അരിസ്റ്റോ സുരേഷ്, നാസര്‍ ലത്തീഫ്, ഷഫീഖ് റഹ്‌മാന്‍, സൂരജ് സണ്‍, ജസീല പര്‍വീന്‍, സാബു പ്രൗദീന്‍, എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം  ഷമിര്‍ ജിബ്രാന്‍, ലൈന്‍ പ്രൊഡ്യൂസര്‍  അരുണ്‍ വിക്രമന്‍, സംഗീതം, പശ്ചാത്തല സംഗീതം  റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ജയശീലന്‍ സദാനന്ദന്‍, എഡിറ്റിംഗ്  അനന്തു എസ് വിജയ്, ഗാനരചന  ബി കെ ഹരിനാരായണന്‍, പ്രെറ്റി റോണി, 

ആലാപനം  കെ എസ് ഹരിശങ്കര്‍, നിത്യ മാമന്‍, അനാമിക, കല  അര്‍ക്കന്‍ എസ് കര്‍മ്മ, കോസ്റ്റ്യും  ഇന്ദ്രന്‍സ് ജയന്‍, ചമയം  പ്രദീപ് വിതുര , ആക്ഷന്‍-ജോളി ബാസ്റ്റിന്‍, ഡ്രാഗണ്‍ ജിറോഷ്, ബ്രൂസിലി രാജേഷ് ,കൊറിയോഗ്രാഫി  സ്പ്രിംഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍  ജിനി സുധാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്  രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടര്‍  അരുണ്‍ ഉടുമ്പന്‍ചോല, ഫിനാന്‍സ് കണ്‍ട്രോളര്‍  സണ്ണി തഴുത്തല, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്  അനീഷ് കെ തങ്കപ്പന്‍, സനീഷ്, മുകേഷ് മുരളി, ശ്രീജിത്ത്, ജോമോള്‍ വര്‍ഗീസ്, സുജിത്ത് സുദര്‍ശന്‍, സുബീഷ് സുരേന്ദ്രന്‍. പ്രൊഡക്ഷന്‍ മാനേജര്‍  പ്രസാദ് മുണ്ടേല, പ്രജീഷ് രാജ്,  ഡിസൈന്‍സ് & പബ്ലിസിറ്റി  യെല്ലോ ടൂത്ത് ,പിആര്‍ഒ  ആതിര, സ്റ്റില്‍സ്  അജി മസ്‌കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'നാട്ടു നാട്ടു' ഇഷ്ടമായെന്ന് സ്പീൽബർ​ഗ്; 'ദൈവത്തെ കണ്ടെ'ന്ന് രാജമൗലി, സന്തോഷത്തിൽ കീരവാണിയും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചത്താ പച്ചയിലെ 'നെഞ്ചിലെ' എന്ന ഗാനം പുറത്ത്; ചിത്രം ജനുവരി 22 മുതൽ തിയേറ്ററുകളിൽ
'ആദർശവനായ ഒരാളെ കുറിച്ചാണ് രാമായണം പറയുന്നത്, ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം...; തുറന്നുപറഞ്ഞ് എ.ആർ റഹ്മാൻ