'നീ ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു, നിന്റെ എല്ലാ ഉയർച്ചകളും ഈ തിരഞ്ഞെടുപ്പോട് കൂടി തീരും..'; അഖിൽ മാരാർക്കെതിരെ പരിഹാസവുമായി സത്യഭാമ

Published : Feb 20, 2026, 03:14 PM IST
Kalamandalam Sathyabhama against Akhil Marar

Synopsis

Kalamandalam Sathyabhama criticize Akhil Marar on his political entry. അഖിൽ മാരാർ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നുവെന്ന് സത്യഭാമ. ബിജെപിയുമായി പൂർണ്ണമായി യോജിക്കാനാവാത്തതിനാലാണ് ട്വന്റി-20 തിരഞ്ഞെടുത്തതെന്ന് അഖിൽ മാരാർ വ്യക്തമാക്കി. 

ബിഗ് ബോസ് താരം അഖിൽ മാരാർ ട്വന്റി- 20 യിൽ ചേർന്നതിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ. ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നുവെന്നും, അഖിൽ മാരാർ ചേർത്തുപിടിച്ച മറ്റു മതസ്ഥരെ ചതിക്കുകയായിരുന്നില്ലേയെന്നും സത്യഭാമ ചോദിക്കുന്നു. അയാളുടെ എല്ലാ ഉയർച്ചകളും ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും സത്യഭാമ കൂട്ടിച്ചേർത്തു.

"മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു. നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ ചതിക്കുകയായിരുന്നില്ലേ? നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങൾക്ക്‌ നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല." സത്യഭാമ ഫേസ്‌ബുക്കിൽ കുറിച്ചു.

‘പൂർണ്ണമായും ബിജെപിയുമായി യോജിക്കാനാവില്ല’

അതേസമയം പൂർണമായും ബിജെപിയുമായി യോജിക്കാൻ കഴിയാത്തതിനാലാണ് താൻ നേരിട്ട് ബിജെപിയിലേക്ക് പോകാത്തതെന്ന് അഖിൽ മാരാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ട്വന്റി ട്വന്റി പാർട്ടി പ്രവേശനത്തിനു പിന്നാലെയാണ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ അഖിൽ മാരാരുമായി സംസാരിച്ചത്. നേരിട്ട് ബിജെപിയുടെ ഭാഗമാകാതെ എന്തിന് ട്വന്റി ട്വന്റിയിൽ പ്രവേശിച്ചു എന്നായിരുന്നു പ്രധാന ചോദ്യം. ഉത്തരം ഇങ്ങനെയായിരുന്നു. അഖിൽ മാരാർ കോൺഗ്രസുകാർ പല വേദികളിലും തന്നെ സംഘി എന്ന് വിളിച്ചു കളിയാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ്‌ ചെന്നിത്തലയുമായെല്ലാം നല്ല ബന്ധം ആണ്. നേതാക്കളുമായി സീറ്റ് ചർച്ച നടത്തിയിരുന്നു. താൻ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പറഞ്ഞുവെന്നും അഖിൽ മാരാർ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഒരിക്കലും പൊഴിഞ്ഞു പോകരുതെന്നാഗ്രഹിക്കുന്ന ബന്ധം; പ്രിയപ്പെട്ടയാളെക്കുറിച്ച് മഞ്ജു പത്രോസ്
റാപ്പര്‍ വേടൻ വിവാഹിതനാകുന്നു, പൊതുവേദിയില്‍ പ്രഖ്യാപനവുമായി ഗായകൻ, വധു ദീര്‍ഘകാല പ്രണയിനി