കാളിദാസ് ജയറാമിനെ നായകനാക്കിയ സിനിമയ്‍ക്ക് എന്തു സംഭവിച്ചു, മറുപടിയുമായി അല്‍ഫോൻസ് പുത്രൻ

Web Desk   | Asianet News
Published : May 29, 2020, 02:58 PM IST
കാളിദാസ് ജയറാമിനെ നായകനാക്കിയ സിനിമയ്‍ക്ക് എന്തു സംഭവിച്ചു, മറുപടിയുമായി അല്‍ഫോൻസ് പുത്രൻ

Synopsis

കാളിദാസ് ജയറാം നായകനായി ആലോചിച്ച സിനിമ ഉപേക്ഷിക്കേണ്ടിവന്നത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കി അല്‍ഫോൻസ് പുത്രൻ.

കാളിദാസ് ജയറാം അല്‍ഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനാകുന്നുവെന്ന് കുറച്ചുകാലം മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. കാളിദാസ് ജയറാം മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങുമ്പോഴായിരുന്നു അത്തരത്തില്‍ ഒരു വാര്‍ത്ത വന്നത്. എന്നാല്‍ ആ സിനിമ യാഥാര്‍ഥ്യമായില്ല. അതൊരു മ്യൂസിക്കല്‍ സിനിമയായിരുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്തുകൊണ്ടാണ് ആ സിനിമ നടക്കാതിരുന്നത് എന്ന് അല്‍ഫോൻസ് പുത്രൻ തന്നെ പറയുന്നു.

കാളിദാസ് ജയറാമിനൊപ്പം ഞാൻ ഒരു മ്യൂസിക്കല്‍ സിനിമ ചെയ്യേണ്ടതായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആ പ്രൊജക്റ്റ് കുറെക്കാലം നീണ്ടുപോയി. കൂടാതെ കാളിദാസിന് ആ സമയത്ത് ഡേറ്റും ഉണ്ടായില്ല. കാരണം അദ്ദേഹത്തിന് 10 സിനിമകള്‍ ഒന്നിച്ചുവന്നു. എന്റെ ഒരു സിനിമയ്‍ക്കായി കാത്തിരിക്കുന്നതിന് പകരം അവരുമായി മുന്നോട്ടുപോകാൻ താൻ നിര്‍ദ്ദേശിച്ചെന്നും അല്‍ഫോൻസ് പുത്രൻ പറയുന്നു.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം