അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും തന്നോടൊപ്പം ഉണ്ടാകട്ടെ, വീരേന്ദ്രകുമാറിനെ കുറിച്ച് മഞ്‍ജു വാര്യര്‍

Web Desk   | Asianet News
Published : May 29, 2020, 12:26 PM ISTUpdated : May 29, 2020, 12:37 PM IST
അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും തന്നോടൊപ്പം ഉണ്ടാകട്ടെ, വീരേന്ദ്രകുമാറിനെ കുറിച്ച് മഞ്‍ജു വാര്യര്‍

Synopsis

അന്തരിച്ച എം പി വീരേന്ദ്രകുമാറിന് ആദരാഞ്‍ജലി അര്‍പ്പിച്ച് മഞ്‍ജു വാര്യര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും രാഷ്‍ട്രീയനേതാവുമായ എം പി വീരേന്ദ്രകുമാര്‍ വിടവാങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. നിരവധി പേരാണ് എം പി വീരേന്ദ്രകുമാറിന് ആദരാഞ്‍ജലി അര്‍പ്പിച്ച് രംഗത്ത് എത്തുന്നത്. പുസ്‍തകത്തിലെ അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും തന്നോടൊപ്പം ഉണ്ടാകട്ടെ എന്നാണ് മഞ്‍ജു വാര്യര്‍ പറയുന്നത്. അദ്ദേഹം കയ്യൊപ്പിട്ട പുസ്‍തകത്തെ കുറിച്ചാണ് മഞ്‍ജു വാര്യര്‍ സൂചിപ്പിച്ചത്.

രാഷ്ട്രീയ- സാഹിത്യ- സാമൂഹ്യ രംഗത്തെ അതുല്യൻ. അതിലുപരി സ്നേഹനിധിയായ ആതിഥേയനും. വർഷങ്ങൾക്ക് മുമ്പ് സ്വന്തം കയ്യൊപ്പോടെ എനിക്ക് സമ്മാനിച്ച പുസ്‍തകത്തിലെ അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും എന്നോടൊപ്പം ഉണ്ടാകട്ടെ. ആദരാഞ്ജലികൾ എന്നും മഞ്‍ജു വാര്യര്‍ എഴുതുന്നു. യാത്രാവിവരണത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും സ്വന്തമാക്കിയ എഴുത്തുകാരനാണ് എം പി വീരേന്ദ്രകുമാര്‍.

PREV
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'