കാളിദാസ് നായകനായ 'ബാക്ക് പാക്കേഴ്‍സ്' ഒരു രൂപയ്‍ക്ക് കാണാം

Web Desk   | Asianet News
Published : Jun 21, 2021, 04:40 PM IST
കാളിദാസ് നായകനായ 'ബാക്ക് പാക്കേഴ്‍സ്' ഒരു രൂപയ്‍ക്ക് കാണാം

Synopsis

കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്‍ത ചിത്രമാണ് ബാക്ക് പാക്കേഴ്‍സ്.

കാളിദാസ് ജയറാം നായകനായ സിനിമയാണ് ബാക്ക് പാക്കേഴ്‍സ്. ജയരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്‍സിലൂടെ റിലീസ് ആയ ചിത്രം ഇനി രൂപയ്‍ക്കും കാണാമെന്നതാണ് പുതിയ വാര്‍ത്ത.

ബാക്ക് പാക്കേഴ്‍സ് റൂട്ട്സിലൂടെ ഇന്നു മുതല്‍ ഒരു രൂപയ്‍ക്ക് കാണാമെന്ന് ജയരാജ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.  ഒരു യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം .ജയരാജ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയരിക്കുന്നതും. ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ട്  ആളുകള്‍ക്കിടയില്‍ പ്രണയമാണ് സിനിമ പറയുന്നത്. 

പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. . 

ജയരാജിന്റെ വരികൾക്ക് സച്ചിന്‍ ശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് സന്തോഷും അഖില ആനന്ദുമാണ് സിനിമയിലെ ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. രഞ്‍ജി പണിക്കര്‍, ശിവജിത് പദ്‍മനാഭന്‍, ജയകുമാര്‍, ശരണ്‍, ഉല്ലാസ് പന്തളം, തോമസ് ജി കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റര്‍ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ