'എന്നെ കൊല്ലണമെന്ന് ചിന്തിക്കുന്നുണ്ടാവും', മാളവികയുടെ വീഡിയോ പങ്കുവെച്ച് കാളിദാസ് ജയറാം

By Web TeamFirst Published Mar 20, 2023, 1:41 PM IST
Highlights

ജയറാമിന്റെ അഭിമുഖം തീരാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞു മാളവികയെ ആണ് ദൃശ്യങ്ങളില്‍ കാണാനാകുക.

നടൻ ജയറാമിന്റെ മകള്‍ മാളവിക എന്ന ചക്കി ഇതുവരെ വെള്ളിത്തിരയുടെ ഭാഗമായിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ്. മാളവിക ജയറാമിന്റെ കുട്ടിക്കാലത്തെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മാളവകി ജയറാമിന്റെ സഹോദരൻ കാളിദാസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സഹോദരിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് വീഡിയോ കാളിദാസ് പങ്കുവെച്ചിരിക്കുന്നത്.

സാമൂഹ്യ മാധ്യമത്തില്‍ ഇത് പോസ്റ്റ് ചെയ്‍തതിന് എന്നെ കൊല്ലണമെന്ന് നീ ചിന്തിക്കുണ്ടാകുമെന്ന് എനിക്ക് അറിയാം. എന്നാല്‍ നിന്റെ സ്വാഭാവികമായ ചങ്കൂറ്റം ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോള്‍ പറയാൻ ആഗ്രഹിക്കുകയാണ്. വീഡിയോയില്‍ അത് ശരിക്കും വ്യക്തമാകുന്നുണ്ട്. നീ ഇഷ്‍ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്‍ത് ഒരിക്കല്‍ നീ ലോകം കീഴടക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. ഈ ലോകത്തെ ഏറ്റവും മികച്ച സഹോദരിയായതിന്റെ നന്ദി. ഇതുപോലുള്ള നിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് ഇനിയും തുടരും എന്നും കാളിദാസ് എഴുതിയിരിക്കുന്നു. ജയറാമിന്റെ അഭിമുഖം തീരാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന മാളവികയെയാണ് കാളിദാസ് പങ്കുവെച്ച വീഡിയോയില്‍ കാണാനാകുന്നത്.

സിനിമയിലല്ലെങ്കിലും ജയറാമിന്റെ മകള്‍ മാളവികയും സ്‍ക്രീനില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 'മായം സെയ്‍തായ് പൂവെ' എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് 'മായം സെയ്‍തായ് പൂവെ' പാട്ടിന്റെ സംഗീത സംവിധായകൻ.

'മായം സെയ്‍തായ് പൂവെ' എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകര്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അമിത് കൃഷ്‍ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. ഗോപിനാഥ് ദുരൈയാണ് വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രണവ്, സൈറാം എന്നിവരാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. സുരേഷ് പി ആണ് സഹ നിര്‍മാതാവ്. നാഗൂര്‍ മീരനാണ് സംഗീത വീഡിയോയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. ആശയം വിശാല്‍ രവിചന്ദ്രൻ. വീണ ജയപ്രകാശാണ് ചിത്രസംയോജനം. കളറിസ്റ്റ് വൈഭവ്, കലാസംവിധാനം ശിവ ശങ്കര്‍. പിആര്‍ഒ സുരേഷ് ചന്ദ്ര, രേഖ എന്നിവരുമായിരുന്നു.

Read More: 'കബ്‍സാ' 'കെജിഎഫ്' പോലെയെന്ന താരതമ്യത്തില്‍ പ്രതികരണവുമായി ഉപേന്ദ്ര

click me!