
തിരുവനന്തപുരം: പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരുന്നു. പ്രതീക്ഷകള്‍ക്കപ്പുറം കല്‍ക്കി 2898 എഡി സിനിമ വിജയിച്ചതിനാല്‍ വീണ്ടും പ്രഭാസ് ഇന്ത്യൻ താരങ്ങളില്‍ മുന്നിലെത്തിയിരിക്കുകയാണ്. കല്‍ക്കി 2898 എഡി 1200 കോടി രൂപയോളം ആഗോളതലത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കി 2898 എഡി അടുത്തിടെയാണ് ഒടിടിയില്‍ എത്തിയത്. പിന്നാലെ ഇതിലെ ആരും ശ്രദ്ധിക്കാത്ത പല കാര്യങ്ങളും പുറത്തുവരുകയാണ് ഇത്തരത്തില്‍ ഫ്ലിക്സ് ആന്‍റ് ചില്‍ എന്ന എക്സ് അക്കൗണ്ടില്‍ വന്ന ചില കാര്യങ്ങള്‍ രസകരമാണ്.
സുപ്രീം ലീഡര്‍ യാസ്കിൻ സ്വയം ദൈവമായി കരുതുന്നില്ല. എന്നാൽ അവൻ ദൈവമാകാൻ ആഗ്രഹിക്കുന്നു. അതിന് വേണ്ടി അമരനാകുവാന്‍ ശ്രമിക്കുന്നു. അയാള്‍ക്ക് മനുഷ്യരെ ഇഷ്ടമല്ല. മനുഷ്യരുടെ പോരായ്മയാണെന്ന് പറയുമ്പോൾ അവൻ്റെ വേദന കണ്ണിലും സ്വരത്തിലും കാണാം.
കൗൺസിലർ ബാനിയുടെ മുറിയില്‍ ഗന്ധീവം മാത്രമല്ല മറ്റ് ചില പുരാണ സൂചനകളും ഉണ്ട്.
വിഷ്ണുവിന്‍റെ ഗദയായ കൗമോദകി, ധന്വന്തരി പ്രതിമ, യമ പ്രതിമ, തിരുപ്പതി വെങ്കിടേശ്വരന്‍റെ കിരീടം എന്നിവ കാണാം.
ദീപിക പദുകോൺ കഥാപാത്രം ആദ്യമായി ശംബാലയിൽ എത്തിയപ്പോഴാണ് ശംബാല ആദ്യമായി പൂര്‍ണ്ണമായി കാണിക്കുന്നത്. അതില്‍ ചൈനീസ്, ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ്, ഇന്ത്യൻ, മുഗൾ, റോമന്‍ വാസ്തു വിദ്യകള്‍ യോജിക്കുന്നതും. വിവിധ മതക്കാര്‍ ഒന്നിച്ച് ജീവിക്കുന്നതും കാണാം.
അശ്വത്ഥാമാവുമായുള്ള യുദ്ധത്തിന് തൊട്ടുപിന്നാലെ ഭൈരവയെ കരിമ്പട്ടികയിൽ ഉൾപ്പെടുന്നതിന് മുമ്പ് അവന് 21,110 യൂണിറ്റുകൾ ഉള്ളതായി കാണിക്കുന്നു. ഭൈരവ കുറേ യൂണിറ്റുകള്‍ രഹസ്യമാക്കി വച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ബുജിയെ അഴിച്ച് പണിയുമ്പോള്‍ ക്ലൈമാക്സിലെ വിവിധ തരത്തില്‍ ബുജി മാറുന്നതിനായി ഭൈരവ കൃത്യമായ അഴിച്ചുപണി നടത്തുന്നുണ്ട്.
വീരന് വളരെ മുമ്പുതന്നെ രായയെ അറിയാം. അശ്വാത്മായ്ക്കൊപ്പം കാണുന്ന അവളോട് വീരന്‍ എങ്ങനെയാണ് ഇവിടെ വന്നതെന്ന് ചോദിക്കുന്നു.
കല്‍ക്കി ടൈറ്റില്‍ എഴുതുന്ന ഗ്രാഫിക്സില്‍ മൊത്തത്തില്‍ 11 ഭാഷകള്‍ ഉപയോഗിച്ചിട്ടുണ്ട്.
കാശി, കോംപ്ലക്സ്, ശംബാല എന്നീ നാടുകള്‍ക്ക് പുറമേ നാലാമത് ഒരു നാടും വരാനുണ്ട് എന്ന സൂചന നല്‍കുന്നുണ്ട്.
ദീപികയും ശോഭനയും തടാക കരയില്‍ സംസാരിക്കുന്ന സമയത്ത് ഇടതുവശത്തുള്ള ഈ രണ്ട് പെൺകുട്ടികള്‍ വെള്ളം ശേഖരിക്കുകയല്ല, മറിച്ച് വെള്ളത്തിൽ കളിക്കുകയാണ്.
ചിലർ ഇപ്പോഴും കരുതുന്നത് ഭൈരവയാണ് ശംബലയുടെ ലൊക്കേഷൻ കോംപ്ലക്സിന് കാണിച്ചുകൊടുത്തത് എന്നാണ്. എന്നാൽ ബൗണ്ടി ഹണ്ടറാണ് അത് കാണിച്ചുകൊടുത്തത്.
എസ്എസ് രാജമൗലിയുടെ ക്യാമിയോ ഉപയോഗിക്കുന്ന കാറിന്‍റെ ഗിയറിന്‍റെ പിടി ബാഹുബലിയുടെ വാളിന്‍റെ പിടിയാണ്.
എഡിറ്ററുടെ സംഭവിച്ച പിഴവ് ആകാം ക്ലൈമാക്സില്‍ ദീപിക പദുകോണിന് രണ്ട് തവണ ബോധം വരുന്നത് കാണാം
അശ്വതാമവും പ്രഭാസിന്‍റെ ഫേക്ക് അശ്വതാമവും തമ്മിലുള്ള പോരാട്ടത്തിൽ, 0.25x വേഗതയിൽ കാണുമ്പോൾ, യുദ്ധം ചെയ്യുമ്പോൾ ഭൈരവ അശ്വത്ഥാമാവിനേക്കാൾ വേഗത കുറവാണെന്ന് കാണാം. അത് സംവിധായകന്‍റെ ബ്രില്ലന്‍സാണ്.
ദീപിക പാദുകോണിന് മുഴുവന്‍ സിനിമയില്‍ സംഭാഷണം 3 മിനുട്ട് തികച്ചില്ല.
'മേനേ പ്യാർ കിയ' പ്രീതി മുകുന്ദൻ മലയാളത്തിൽ: എഐ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി
ആര്‍ഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തി കേസ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ