Asianet News MalayalamAsianet News Malayalam

'മേനേ പ്യാർ കിയ' പ്രീതി മുകുന്ദൻ മലയാളത്തിൽ: എഐ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി

തമിഴ് നടി പ്രീതി മുകുന്ദൻ 'മേനേ പ്യാർ കിയ' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. 

Mene Pyaar Kiya prity mukhundhan  in Malayalam: AI First Look Poster Out vvk
Author
First Published Sep 1, 2024, 8:05 AM IST | Last Updated Sep 1, 2024, 8:05 AM IST

കൊച്ചി: പ്രശസ്ത തമിഴ് നായികാ താരം പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' എന്ന ചിത്രത്തിൽ നായികയായി പ്രീതി മുകുന്ദൻ അരങ്ങേറും കുറിക്കുന്നു.

സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും 'ആസൈ കൂടൈ' എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ താരമാണ് പ്രീതി മുകുന്ദൻ. മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം' സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന 
''മേനേ പ്യാർ കിയ''

ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്. സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-അജ്മൽ ഹസ്ബുള്ള,എഡിറ്റിംഗ്- കണ്ണൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിങ്സണ്,പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ,ഡിഐ- ബിലാൽ റഷീദ്,ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, അസ്സോസിയേറ്റ് ഡയറക്ടർ-സവിൻ സാ, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, എഐ പോസ്റ്റര്‍- ലിബിന്‍ ബാഹുലേയന്‍, ഡിസൈൻ-യെല്ലോ ടൂത്സ്,വിതരണം- സ്പൈർ പ്രൊഡക്ഷൻസ്,പി ആർ ഒ-എ എസ് ദിനേശ്.

സംവിധായകന്‍ ഹരിഹരന്‍ കുരുക്കില്‍: ചാര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു

പ്രഭുദേവ ചിത്രം 'പേട്ടറാപ്പ്' വന്‍ താരനിര: റിലീസ് തീയതി പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios