
പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകൻ സംവിധായകനാകുന്നു. ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. നിമിഷ് രവിയാണ് ഛായാഗ്രഹണം (Mammootty).
ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബാദുഷ പ്രൊജക്ട് ഡിസൈനർ. പൃഥ്വിരാജ് ചിത്രം 'കാപ്പ' ടൊവിനൊ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തുംട എന്നീ ചിത്രങ്ങൾക്കുശേഷം തീയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് പുഴുവാണ്. രാഷ്ട്രീയം പറയുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി.
മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'പുഴു'. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ഉണ്ട'യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതി ചിത്രമാണ് 'പുഴു'.
ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. 'പേരന്‍പ്', 'ധനുഷ്' ചിത്രം 'കര്‍ണ്ണന്‍', 'അച്ചം യെന്‍പത് മടമയാടാ', 'പാവൈ കഥൈകള്‍' തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്‍തത് തേനി ഈശ്വരാണ്. 'ബാഹുബലി', 'മിന്നല്‍ മുരളി' തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, 'പുഴു'വിന്റെയും കലാസംവിധാനം. പിആർഒ പി ശിവപ്രസാദ്.
Read More : 'ആടുജീവിത'ത്തിന്റെ ലൊക്കേഷനില്‍ എ ആര്‍ റഹ്‍മാൻ, ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്